കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി

Google Oneindia Malayalam News

ദില്ലിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. നോയിഡ,ഗുരുഗ്രാം എന്നിവ ഉൾപ്പെടെയുള്ള മേഖലകളിലാണ് ഭൂമി കുലുങ്ങിയത്. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. രാത്രി 11.46 ഓടെയാണ് ഭൂകമ്പമുണ്ടായത്. ആർക്കും ആളപായമില്ലെന്നാണ് പ്രാഥമിക വിവരം.

earthquake

ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് 48 കിലോമീറ്റർ തെക്കുപടിഞ്ഞാറായി 7.5 കിലോമീറ്റർ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ ഉത്ഭവം.ലോക്ക് ഡൗണിനിടെ ദില്ലിയിൽ നിരവധി തവണ ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു.

രാജ്യത്തെ അഞ്ച് ഭൂകമ്പ സാധ്യതാ മേഖലകളിൽ നാലാമത്തേതാണ് ദില്ലി. എന്നാൽ വലിയ രീതിയിലുള്ള ഭൂചലനങ്ങൾ സംസ്ഥാനത്ത് മുൻപ് റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, മധ്യേഷ്യയിലോ ഉയർന്ന ഭൂകമ്പ മേഖലയായ ഹിമാലയൻ പ്രദേശത്തോ പോലും ഭൂകമ്പം ഉണ്ടാകുമ്പോൾ ദില്ലിയിൽ നേരിട തോതിലുള്ള കുലുക്കങ്ങൾ അനുഭവപ്പെടാറുണ്ട്. 2004 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ‌

3.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം 2001 ലും അനുഭവപ്പെട്ടിരുന്നു. 1956 ഒക്ടോബർ 10 നാണ് ദില്ലിയുടെ സമീപ പ്രദേശങ്ങളിൽ ഏറ്റവും വലിയ ഭൂകമ്പം അനുഭവപ്പെട്ടത്. അന്ന് 6.7 തീവ്രതയുള്ള ചലനമായിരുന്നു അനുഭവപ്പെട്ടത്. ബുലന്ദേശ്വറായിരുന്നു പ്രഭവ കേന്ദ്രം. 1966 ആഗസ്ത് 15 ന് മൊറാർദാ ബാദിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടിരുന്നു.

താങ്ങുവില സംബന്ധിച്ച് രേഖാമൂലം ഉറപ്പ് നൽകാം; കർഷകർക്ക് കത്തെഴുത്തി കൃഷി മന്ത്രി തോമർതാങ്ങുവില സംബന്ധിച്ച് രേഖാമൂലം ഉറപ്പ് നൽകാം; കർഷകർക്ക് കത്തെഴുത്തി കൃഷി മന്ത്രി തോമർ

ഒടുവിൽ വഴങ്ങി സോണിയ ഗാന്ധി; കോൺഗ്രസ് വിമതരുമായി കൂടിക്കാഴ്ച നടത്തും..രാഹുലും പങ്കെടുക്കുംഒടുവിൽ വഴങ്ങി സോണിയ ഗാന്ധി; കോൺഗ്രസ് വിമതരുമായി കൂടിക്കാഴ്ച നടത്തും..രാഹുലും പങ്കെടുക്കും

Recommended Video

cmsvideo
Kerala started health worker's registration for vaccine

5 വര്‍ഷം കൊണ്ട് പ്രതിഭാസമായി ട്വന്റി 20, ഒന്നില്‍ നിന്ന് നാലിലേക്ക്, കുതിപ്പ് വന്ന വഴി ഇങ്ങനെ5 വര്‍ഷം കൊണ്ട് പ്രതിഭാസമായി ട്വന്റി 20, ഒന്നില്‍ നിന്ന് നാലിലേക്ക്, കുതിപ്പ് വന്ന വഴി ഇങ്ങനെ

English summary
earthquake felt in delhi,no damage to life ajd property
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X