ആ മുന്നറിയിപ്പ് സത്യമായിരുന്നു! വടക്കേ ഇന്ത്യയില്‍ ഭൂചലനം: ഇന്ത്യയെ കാത്തിരിയ്ക്കുന്നത് ദുരന്തം
അഗര്‍ത്തല: വടക്കേ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിയ്ക്ക് സമീപം ത്രിപുരയിലും അസമിലുമുണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി. ത്രിപുരയിലെ അംബാസയിലും അസമിലെ ഗുവാഹത്തിയിലും പ്രകമ്പനം അനുഭവപ്പെട്ടു. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
അഗര്‍ത്തലയില്‍ നിന്ന് 59 കിലോമീറ്റര്‍ ദൂരമുള്ള അംബാസയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇന്ത്യയ്ക്ക് പുറമേ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്മര്, ഭൂട്ടാന് എന്നീ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. ബംഗ്ലാദേശില്‍ ശക്തമായ ഭൂചലനമുണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷം ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ടെക്നോണിക് പ്ലേറ്റിനുമേലുള്ള സമ്മര്‍ദ്ദം വര്‍ധിച്ചുവരുന്നുണ്ടെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിരുന്നു.

അയല്‍ രാജ്യങ്ങളില്‍
ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, ഭൂട്ടാന്, മ്യാന്മര് എന്നിവിടങ്ങളിലും പ്രകമ്പനങ്ങള്‍ അനുഭവപ്പെട്ടിട്ടുണ്ട്. ത്രിപുര ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമായി മാറുന്നത് ആദ്യമായാണ്.

മുന്നറിയിപ്പ് സത്യമായി
ബംഗ്ലാദേശിന് ചുറ്റും ശക്തമായ ഭൂചലനമുണ്ടാകുമെന്ന് കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ കൊളംബിയ സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ടെക്ടോണിക് പ്ലേറ്റിനേല്ക്കുന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഭൂചലന സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്.

സുനാമിയെടുത്ത തീരം
2004ല്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ ഭൂചലനത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ രണ്ട് ലക്ഷത്തി മുപ്പതിനായിരത്തോളം പേരാണ് കൊല്ലപ്പെട്ടത്.
|
നാശനഷ്ടങ്ങളില്ല
അഗര്‍ത്തലയില്‍ നിന്ന് 59 കിലോമീറ്റര്‍ ദൂരമുള്ള അംബാസയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇന്ത്യയ്ക്ക് പുറമേ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശ്, മ്യാന്മര്, ഭൂട്ടാന് എന്നീ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications