Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിൽ ഭൂചനലനം; എല്ലാവരും സുരക്ഷിതരെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കെജരിവാൾ

ദില്ലി; ദില്ലിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം. ദില്ലി -യുപി ബോർഡർ ആണ് പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 3.5 രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നുമാണ് പ്രാഥമിക വിവരം.

വൈകീട്ട് 5.45 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂചലനത്തെ തുടർന്ന് നിരവധി പേർ വീടികളിലും നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്കിറങ്ങിയത് പരിഭ്രാന്തിക്കിടയാക്കി. ലോക്ക് ഡൗണിനെ തുടർന്ന് കൂടുതൽ പേരും വീടുകളിലായിരുന്നു.

earthquake

കസേര ഇളകുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടത്. ശരിക്കും ഭീതിപ്പെടുത്തുന്നതായിരുന്നു, കിഴക്കൻ ദില്ലിയിലെ പ്രദേശവാസിയായ എസ് ദാംലെ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്ത.
ഞങ്ങൾ ടിവി കാണുകയായിരുന്നു. പെട്ടെന്ന് ഭൂചലനം അനുഭവപ്പെട്ടു. ഞങ്ങൾ വീടിന് പുറത്തേക്ക് ഓടി. ഞങ്ങളുടെ അയൽക്കാരിൽ കുറച്ചുപേരും പുറത്ത് തടിച്ചുകൂടിയിരുന്നു. ആശങ്ക അവസാനിച്ചപ്പോൾ പിന്നീട് വീട്ടിലേക്ക് മടങ്ങി, ലജ്പത് നഗർ 1 നിവാസിയായ അരേഫ സുൽത്താന പറഞ്ഞു. അതേസമയം എല്ലാവരും സുരക്ഷിതരാണെന്നു പ്രതീക്ഷിക്കുന്നതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ട്വീറ്റ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+