കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ ഭൂചനലനം; എല്ലാവരും സുരക്ഷിതരെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കെജരിവാൾ

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ദില്ലിയിലും പരിസര പ്രദേശങ്ങളിലും നേരിയ ഭൂചലനം. ദില്ലി -യുപി ബോർഡർ ആണ് പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 3.5 രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്. ഭൂചലനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടില്ലെന്നുമാണ് പ്രാഥമിക വിവരം.

വൈകീട്ട് 5.45 നാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് നാഷനൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. ഭൂചലനത്തെ തുടർന്ന് നിരവധി പേർ വീടികളിലും നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്കിറങ്ങിയത് പരിഭ്രാന്തിക്കിടയാക്കി. ലോക്ക് ഡൗണിനെ തുടർന്ന് കൂടുതൽ പേരും വീടുകളിലായിരുന്നു.

earthquake

രാജ്യത്ത് ലോക്ക് ഡൗൺ ബിജെപി മനപ്പൂർവ്വം വൈകിപ്പിച്ചു, ലക്ഷ്യം മറ്റൊന്ന്; ഗുരുതര ആരോപണവുമായി കമൽനാഥ്രാജ്യത്ത് ലോക്ക് ഡൗൺ ബിജെപി മനപ്പൂർവ്വം വൈകിപ്പിച്ചു, ലക്ഷ്യം മറ്റൊന്ന്; ഗുരുതര ആരോപണവുമായി കമൽനാഥ്

കസേര ഇളകുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെട്ടത്. ശരിക്കും ഭീതിപ്പെടുത്തുന്നതായിരുന്നു, കിഴക്കൻ ദില്ലിയിലെ പ്രദേശവാസിയായ എസ് ദാംലെ പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്ത.
ഞങ്ങൾ ടിവി കാണുകയായിരുന്നു. പെട്ടെന്ന് ഭൂചലനം അനുഭവപ്പെട്ടു. ഞങ്ങൾ വീടിന് പുറത്തേക്ക് ഓടി. ഞങ്ങളുടെ അയൽക്കാരിൽ കുറച്ചുപേരും പുറത്ത് തടിച്ചുകൂടിയിരുന്നു. ആശങ്ക അവസാനിച്ചപ്പോൾ പിന്നീട് വീട്ടിലേക്ക് മടങ്ങി, ലജ്പത് നഗർ 1 നിവാസിയായ അരേഫ സുൽത്താന പറഞ്ഞു. അതേസമയം എല്ലാവരും സുരക്ഷിതരാണെന്നു പ്രതീക്ഷിക്കുന്നതായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ട്വീറ്റ് ചെയ്തു.

ഗുരുതര അനാസ്ഥ; കൊവിഡ് സംശയിച്ചയാളെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി!! മൃതദേഹം കിടന്നത് 12 മണിക്കൂർഗുരുതര അനാസ്ഥ; കൊവിഡ് സംശയിച്ചയാളെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി!! മൃതദേഹം കിടന്നത് 12 മണിക്കൂർ

English summary
Earthquake hits in national capital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X