ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി
ആന്‍ഡമാന്‍: ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രതയില്‍ ഭൂചലനം രേഖപ്പെടുത്തി. പുലര്‍ച്ചെ 12.53ന് ആണ് ഭൂചലനം റിപ്പോര്‍ട്ട് ചെയ്തത്. ഭൂചലനം പത്ത് കിലോ മീറ്റര്‍ ആഴത്തിലായിരുന്നു. ഏപ്രിലില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ കാംബെല്‍ ബേയിൽ രണ്ട് ഭൂകമ്പങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു.

രാത്രി 7.39ന് കാംബെല്‍ ബേയില്‍ 70 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടത്. വെള്ളിയാഴ്ചയാണ് അരുണാചല്‍ പ്രദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആളപായമോ വസ്തുവകകള്‍ക്ക് നാശനഷ്ടമോ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നേരത്തെ ജൂലൈ 22ന് വടക്കുകിഴക്കന്‍ സംസ്ഥാനത്തെ തവാങ് ജില്ലയില്‍ റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു












Click it and Unblock the Notifications