കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം: റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി

Google Oneindia Malayalam News

ദില്ലി: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ദ്വീപുകളില്‍ ഞായറാഴ്ച വൈകീട്ടോടെ രേഖപ്പെടുത്തിയത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻ‌സി‌എസ്) അനുസരിച്ച് രാത്രി 7.05 നാണ് ഡിഗ്ലിപൂരിൽ നിന്ന് 55 കിലോമീറ്റർ തെക്കുകിഴക്കായി ഭൂചലനം ഉണ്ടായത്. 10 കിലോമീറ്ററായിരുന്നു ഭൂകമ്പത്തിന്റെ വ്യാപ്തി. ഭൂകമ്പം മൂലം ആര്‍ക്കും ജീവൻ നഷ്ടപ്പെടുകയോ സ്വത്ത് നഷ്ടപ്പെടുകയോ ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല.

ഭൂചലനം അനുഭവപ്പെട്ടതോടെ ആളുകള്‍ വീടിന് പുറത്തിറങ്ങി നിന്നു. ഏതാനും നേരും ചലനം അനുഭവപ്പെട്ടെന്നാണ് പ്രദേശവാസികളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം അസമിലെ തേജ്പൂരിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. അസമിൽ ശനിയാഴ്ച രാവിലെ 10.46 നാണ് ഭൂചലനം ഉണ്ടായത്. തേസ്പൂര്‍ ആയിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റിക്ടർ സ്കെയിലിൽ 3.4 ആയിരുന്നു തീവ്രത രേഖപ്പെടുത്തിയത്.

earthquake-

ഒഡീഷയിലെ പിത്തോറഗഡ്, ഉത്തരാഖണ്ഡ്, മയൂർഭഞ്ച് പ്രദേശങ്ങളിൽ വെള്ളിയാഴ്ചയും ഭൂകമ്പം അനുഭവപ്പെട്ടു. നാഷണൽ സെന്റർ ഫോർ സീസ്മോളജി പറയുന്നതനുസരിച്ച്, പിത്തോറഗഡിലെ ഭൂകമ്പത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 2.6 ആയി കണക്കാക്കി. ഒഡീഷയിലെ മയൂർഭഞ്ച് പ്രദേശത്ത് ഭൂചലനത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 3.9 ആയിരുന്നു.

എറണാകുളത്ത് 474 പേർക്ക് കൊവിഡ് : 107 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ലഎറണാകുളത്ത് 474 പേർക്ക് കൊവിഡ് : 107 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്താനായില്ല

English summary
earthquake in Andaman and Nicobar Islands: Intensity was 4.3 on the Richter scale
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X