കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബെംഗളൂരുവില്‍ ഭൂചലനം; ഭൂകമ്പ മാപിനിയില്‍ 3.3 തീവ്രത, വിദഗ്ധര്‍ പറയുന്നത് ഇങ്ങനെ...

Google Oneindia Malayalam News

ബെംഗളൂരു: വടക്ക് കിഴക്കന്‍ ബെംഗളൂരുവില്‍ ഭൂചലനം അനുഭവപ്പെട്ടു. ദേശീയ ഭൂകമ്പ ശാസ്ത്ര കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രാവിലെ 7.14ന് അനുഭവപ്പെട്ട ചലനം റിക്ടര്‍ സ്‌കൈലില്‍ 3.3 തീവ്രത ഖേപ്പെടുത്തി. ബെംഗളൂരുവില്‍ നിന്ന് 66 കിലോമീറ്റര്‍ അകലെ, 22 കിലോമീറ്റര്‍ ഭൂമിക്കടിയിലാണ് ചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചപ്പിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് കര്‍ണാടകത്തിലെ വിവിധ ജില്ലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഹൈഡ്രോ സീസ്മിസിറ്റി പ്രതിഭാസമാണ് ചലനത്തിന് കാരണം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. ബിദാര്‍, കലബുറഗി, വിജയപുര ജില്ലകളിലായിരുന്നു ചലനം. 4.0 തീവ്രതയാണ് ചില ചലനങ്ങള്‍ രേഖപ്പെടുത്തിയത്.

e

കര്‍ണാടകയുടെ വടക്കന്‍ ഭാഗങ്ങളില്‍ ഒക്ടോബറിന് ശേഷം നേരിയ തുടര്‍ചലനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ നാഷണല്‍ ജിയോഫിസിക്കര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റൂട്ട് നടത്തിയ പഠനം വ്യക്തമാക്കിയിരുന്നു. ഈ വര്‍ഷം ഒക്ടോബര്‍ വരെ കര്‍ണടാകത്തില്‍ 15 നേരിയ ചലനങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ തീവ്രത അല്‍പ്പം കൂടിയ ചലനങ്ങളാണുണ്ടാകുന്നത്. എങ്കിലും ആശങ്കപ്പെടാനുള്ള സാഹചര്യമില്ല. പല ചലനങ്ങളും ജനങ്ങള്‍ക്ക് അനുഭവപ്പെടാന്‍ സാധ്യത കുറവാണ്.

English summary
Earthquake In Bengaluru This Morning: Normal Life Not Affected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X