Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയിൽ വീണ്ടും ഭൂചലനം!! റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തി

ദില്ലി; ലോക്ക് ഡൗണിനിടെ ദില്ലിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. 24 മണിക്കൂറിനിടെ ഇത് രണ്ടാം തവണയാണ് രാജ്യതലസ്ഥാനത്ത് ഭൂചലനം റിപ്പോർട്ട് ചെയ്തത്.

ഉച്ചയ്ക്ക് 1.26 നായിരുന്നു കുലുക്കം ഉണ്ടായത്. ഏകദേശം 5 കിമി ദൂരത്തോളം കുലുക്കം അനുഭവപ്പെട്ടെന്ന് നാഷ്ണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.ഞായറാഴ്ച വൈകീട്ടും ദില്ലിയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വൈകീട്ട് 5.55 ഓടെയാണ് അനുഭവപ്പെട്ടത്.

earthquake-1

അയൽനാടുകളായ നോയിഡ, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലും ഇന്നലെ കുലുക്കം അനുഭവപ്പെട്ടിരുന്നു. ഭൂചലനത്തെ തുടർന്ന് നിരവധി പേർ വീടികളിലും നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്കിറങ്ങിയത് വലിയ പരിഭ്രാന്തിക്കിടയാക്കിയിരുന്നു. ലോക്ക് ഡൗണിനെ തുടർന്ന് കൂടുതൽ പേരും വീടുകളിലായിരുന്നു. അതേസമയം ഭൂചലനത്തിൽ ആർക്കും പരിക്കേൽക്കുകയോ കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ ഉണ്ടാകുകയോ ചെയ്തിട്ടില്ല.

രാജ്യത്തെ അഞ്ച് ഭൂകമ്പ സാധ്യതാ മേഖലകളിൽ നാലാമത്തേതാണ് ദില്ലി. എന്നാൽ വലിയ രീതിയിലുള്ള ഭൂചലനങ്ങൾ സംസ്ഥാനത്ത് മുൻപ് റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, മധ്യേഷ്യയിലോ ഉയർന്ന ഭൂകമ്പ മേഖലയായ ഹിമാലയൻ പ്രദേശത്തോ പോലും ഭൂകമ്പം ഉണ്ടാകുമ്പോൾ ദില്ലിയിൽ നേരിട തോതിലുള്ള കുലുക്കങ്ങൾ അനുഭവപ്പെടാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+