ജമ്മു കാശ്മീരില്‍ ഭൂചലനം: ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ പ്രകമ്പനം, 5.4 തീവ്രത രേഖപ്പെടുത്തി
ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി. പിന്നാലെ ഉത്തരേന്ത്യയിലും ഡല്‍ഹിയിലെ ചില ഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 1.30ന് ശേഷം ഉണ്ടായ ഭൂചലനം ഏതാനും മിനിറ്റുകള്‍ നീണ്ടുനിന്നെങ്കിലും നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഭൂചലനത്തെ തുടര്‍ന്ന് ശ്രീനഗറിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായി ക്ലാസ് മുറികളില്‍ നിന്ന് ഇറങ്ങിയോടിയെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂചലനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നുണ്ട്.
അതേസമയം, തിങ്കളാഴ്ച മലപ്പുറത്തിന്റെ വിവിധ ഭാഗങ്ങളില്‍ നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാത്രി 8.10 ഓടെയാണ് കോട്ടപ്പടി, കുന്നുമ്മല്‍, കൈനോട്, കാവുങ്ങല്‍, വലിയങ്ങാടി, വാറങ്കോട്, താമരക്കുഴി, ഇത്തിള്‍പറമ്പ്, മേല്‍മുറി തുടങ്ങിയ ഭാഗങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. അസാധാരണ ശബ്ദവും വിറയവും അനുഭവപ്പെട്ടതായി ഈ പ്രദേശത്തുള്ളവര്‍ പറയുന്നു. എന്നാല്‍ നാശനഷ്ടങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.












Click it and Unblock the Notifications