കാർഗിൽ മേഖലയില്‍ ഭൂചലനം: 4.3 തീവ്രത, ആളപായവും വലിയ നാശനഷ്ടങ്ങളുമില്ല
ശ്രീനഗർ: ലഡാക്കിലെ കാർഗിൽ മേഖലയില്‍ ഭൂചലനം. റിക്ടർ സ്കെയില്‍ 4.3 തീവ്രത ഏർപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ വലിയ രീതിയുള്ള നഷ്ടങ്ങളൊന്നും രേഖപ്പെടുത്തിയത്. പ്രകമ്പനം ഏറെ നേരം നിലനിന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ലഡാക്കിൽ ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജിയും വ്യക്തമാക്കി. ചൊവ്വാഴ്‌ച രാവിലെ 10:05 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടതെന്നും സീസ്മോളജി വിഭാഗം അറിയിച്ചു.
അതേസമയം, ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ ജാവ പ്രവിശ്യയിൽ തിങ്കളാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 165 ആയി. തുടർചലനങ്ങൾ ഉണ്ടായതോടെ രക്ഷാപ്രവർത്തനവും ഏറെ ദുഷ്കരമായി. മേഖലയില്‍ തിരച്ചില്‍ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുകയാണ്. തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് 75 കിലോമീറ്റർ തെക്കുകിഴക്കായി പടിഞ്ഞാറൻ ജാവയിലെ പർവതപ്രദേശമായ സിയാൻജൂർ പട്ടണത്തിന് സമീപമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

അപകടത്തില്‍ 165 പേർ കൊല്ലപ്പെടുകയും 326 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി വെസ്റ്റ് ജാവ ഗവർണർ റിദ്‌വാൻ കാമിൽ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. അതേസമയം ഇന്തോനേഷ്യയുടെ ദുരന്ത ലഘൂകരണ ഏജൻസി (ബി എൻ പിബി) ഇപ്പോഴും മരണസംഖ്യ 100 ല്‍ താഴെയാണെന്നാണ് രേഖപ്പെടുത്തുന്നത്. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയതായി കരുതപ്പെടുന്നവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ് മുഴുവന്‍ സമയവും തിരച്ചില്‍ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
നിരവധി കെട്ടിടങ്ങൾ തകർന്നതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് റിദ്വാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്ന താമസക്കാരുണ്ട് ... അതിനാൽ കാലക്രമേണ പരിക്കേറ്റവരുടെയും മരണങ്ങളുടെയും എണ്ണം ഉയരുമെന്ന് ഞങ്ങൾ അനുമാനിക്കുന്നു."- അദ്ദേഹം പറഞ്ഞു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications