ലഡാക്കിൽ ഭൂകമ്പം; പ്രഭവ കേന്ദ്രം കാർഗിൽ
കാശ്മീര്‍; ലഡാക്കിൽ വെള്ളിയാഴ്ച രാത്രി 8.15 ഓടെ ഭൂകമ്പം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. കാർഗിലിൽ നിന്ന് 200 കിലോമീറ്റർ വടക്കുപടിഞ്ഞാറായിട്ടാണ് പ്രഭവകേന്ദ്രം. ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്ന് മേഘാലയയിൽ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 3.3 തീവ്രത രേഖപ്പെടുത്തിയ കുലുക്കമാണ് ഉണ്ടായത്. മേഘാലയയിലെ ടൂറയിൽ നിന്ന് 79 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ് ഭൂകമ്പമുണ്ടായത്. രാജ്യതലസ്ഥാനമായ ദില്ലിയിലും നേരിയ ഭൂചലനം ഉണ്ടായിരുന്നു. 2.8 തീവ്രത രേഖപ്പെടുത്തിയ കുലുക്കമാണ് ഉണ്ടായത്. ഹരിയാനയിലെ റോഹ്തക്കായിരുന്നു പ്രഭവ കേന്ദ്രം.












Click it and Unblock the Notifications