ഹരിയാനയിൽ ഭൂചലനം, ദില്ലിയിലും കമ്പനം, ആളപായമുള്ളതായി റിപ്പോർട്ടില്ല
പുലർച്ചെ 4.25ഓടെയാണ് കമ്പനം ഉണ്ടായത്ആളപായമുള്ളതായി റിപ്പോർട്ടില്ല
ദില്ലി: ഹരിയാനയിൽ ശക്തമായ ഭൂചലനം. ദില്ലിയിലും ശക്തമായ കമ്പനം അനുഭവപ്പെട്ടതായി വിവിധ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 5.0 രേഖപ്പെടുത്തിയ ചലനത്തിന്റെ പ്രഭവകേന്ദ്രം ഹരിയാനയിലെ റോഹ്തക് മേഖലയാണ്. പുലർച്ചെ 4.25ഓടെയുള്ള കമ്പനം ഏകദേശം ഒരു മിനിറ്റോളം നീണ്ടു നിന്നതായി ഭൗമശാസ്ത്ര വകുപ്പ് അറിയിച്ചു.

ഒരു മിനിറ്റോളം നീണ്ടുനിന്ന ഭൂചലനമാണ് ദില്ലിയിൽ അനുഭവപ്പെട്ടത്. ഉറക്കത്തിലായിരുന്ന ജനങ്ങൾ ഭീതിയോടെ വീടിനുപുറത്തേയ്ക്ക് ഇറങ്ങിയോടിയതായും റിപ്പോർട്ടുകളുണ്ട്. റോഹ്തക്കിൽ കടലില്‍ 22 കിലോമീറ്റർ ആഴ്ത്തിലായിരുന്നു ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം.
Read in English: Earthquake hits Haryana, Delhi












Click it and Unblock the Notifications