അപകടം അടുത്തെത്തി? ആന്‍ഡമാന്‍ ദ്വീപുകളിലും ഭൂചലനം
പോര്‍ട്ട് ബ്ലെയര്‍: ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയില്‍ 5.3 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞായിരുന്നു ഇത്. നേപ്പാളിനെും വടക്കേ ഇന്ത്യയെയും കനത്ത ആഘാതം പിടിച്ചുകുലുക്കിയതിന് പിന്നാലെയായതിനാല്‍ ചെറിയൊരു ഭൂകമ്പം പോലും ആളുകള്‍ വലിയ പേടിയോടെയാണ് കാണുന്നത്.
പോര്‍ട്ട് ബ്ലെയറിന് 135 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഉച്ച തിരിഞ്ഞ് 2.28 നാണ് ആദ്യം ഭൂചലനം ഉണ്ടായത്. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. സ്വത്തുവകകള്‍ക്കും നാശനഷ്ടം ഉളളതായി റിപ്പോര്‍ട്ടില്ല. ഏപ്രില്‍ 25 ശനിയാഴ്ച നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ ഇതുവരെയായി അയ്യായിരത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.

പാപ്പുവ ന്യൂഗിനിയയില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ചലനവും ഉണ്ടായി. വടക്കുകിഴക്കന്‍ പാപ്പുവ ന്യൂഗിനിയയില്‍ കൊകോപുവിന് 106 കിലോമീറ്റര്‍ മാറിയാണ് ചലനം ഉണ്ടായത്. സുനാമി ഭീഷണിയില്ല എന്ന് വിദഗ്ധര്‍ അറിയിച്ചു. ഇവിടെയും ആളപായം ഉണ്ടായതായി വിവരങ്ങളില്ല.












Click it and Unblock the Notifications