Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂചലനം: ഇന്ത്യയിലും മരണ സംഖ്യ ഉയരുന്നു? 23 ലേറെ മരണം

ദില്ലി: നേപ്പാളില്‍ ഉണ്ടായ അതിശക്തമായ ഭൂചലനത്തില്‍ ഉത്തരേന്ത്യയിലും മരണം. 11 പേരാണ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടായ ഭൂചലനത്തില്‍ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്.. മൂവായിരത്തോളം പേര്‍ നേപ്പാളില്‍ മരിച്ചതായി പ്രാദേശിക റേഡിയോ റിപ്പോര്‍ട്ട് ചെയ്തിട്ടപണ്ട്. ബീഹാര്‍ പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ആണ് ഇന്ത്യയില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തത്. അതേ സമയം 23ല്‍ അധികം പേര്‍ ഇന്ത്യയില്‍ മരിച്ചതായി സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുണ്ട്.

തലസ്ഥാന നഗരിയായ ദില്ലിയെ ഉള്‍പ്പടെ ഭീതിയിലാഴ്ത്തിയാണ് ഇന്ത്യയില്‍ ഭൂചലനം ഉണ്ടായത്. 11 പേര്‍ മരിച്ചതായാണ് ഔദ്യോഗിക വിവരം.എന്നാല്‍ ബീഹാറില്‍ 14 മരണം നടന്നതുള്‍പ്പടെ 23ലേറെപ്പേര്‍ ഇന്ത്യയില്‍ മരിച്ചതായി സ്ഥിരീകരിയ്ക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു.

Earthquake

മരണ സംഖ്യ ഇനിയും ഉയരാനിടയുണ്ട്. നേപ്പാളില്‍ 150പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. രാവിലെ 11.41നാണ് ആദ്യ ചലനം ഉണ്ടാകുന്നത്. റിക്ടര്‍ സ്‌കെയിലില്‍ 7.9 തീവ്രത രേഖപ്പെടുത്തിയ ചലനമായിരുന്നു. രണ്ടാമത് 12. 15 നും ഭൂചലനം ഉണ്ടായി.

എവറസ്റ്റില്‍ ഒട്ടേറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നതായും വിവരമുണ്ട്. ശക്തമായ ഹിമപാതവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകുന്നു. നേപ്പാളില്‍ എണ്‍പത് വര്‍ഷത്തിന് ശേഷം ഉണ്ടാകുന്ന ശക്തമായ ഭൂചലനമാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+