കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒന്നല്ല, രണ്ടല്ല, മൂന്ന് ഭൂചലനങ്ങള്‍... 7.1, 6.9 തീവ്രത

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഭീതിയിലാഴ്ത്തിയ ഭൂചലനത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍. നേപ്പാളിലും അഫ്ഗാനിസ്ഥാനിലും ആയി രണ്ട് ഭൂചലനങ്ങളാണ് ഉണ്ടായത്. ഇത് രണ്ടും ഇന്ത്യയില്‍ അനുഭവപ്പെട്ടു. ഇത് അരമണിയക്കൂറിന് ശേഷം ദില്ലിയില്‍ വീണ്ടും ചെറിയതോതില്‍ ഭൂചലനം അനുഭവപ്പെട്ടു.

കാഠ്മണ്ഡു പ്രഭവ കേന്ദ്രമായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തി. അഫ്ഗാനിസ്ഥാന്‍ പ്രഭവ കേന്ദ്രമായ ഭൂചലനം 6.9 തീവ്രവതയാണ് റിക്ടര്‍ സ്‌കെയിലില്‍ രേഖപ്പെടുത്തിയത്. അമേരിക്കന്‍ ഭൗമശാസ്ത്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം നേപ്പാളില്‍ 7.4 തീവ്രത രേഖപ്പെടുത്തിയിട്ടുണ്ട്.

Earthquake

അഫ്ഗാനിസ്ഥാനിലും നേപ്പാളിലും ഭൂചലനം അതി ശക്തമായിരുന്നു. ഇരു രാജ്യങ്ങളിലും ശക്തമായ മണ്ണിടിച്ചില്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. നേപ്പാളില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കെട്ടിടം തകര്‍ന്ന് നാല് പേര്‍ മരിച്ചു. കാഠ്മണ്ഡു വിമാനത്താവളം അടച്ചു.

ഉത്തരേന്ത്യയില്‍ മുഴുവനും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ദില്ലിയിലെ ജനങ്ങള്‍ പരിഭ്രാന്തരായി. ഉച്ചയ്ക്ക് 12.35 ഓടെയാണ് ഭൂചലനം ഉണ്ടായത്. നേപ്പാളിലും അഫ്ഗാനിസ്ഥാനിലും ഉണ്ടായ ഭൂചലനത്തിന്റെ പ്രകമ്പനങ്ങളാണ് ഇന്ത്യയില്‍ അനുഭവപ്പെട്ടത്.തുടര്‍ന്ന് ഉച്ചയ്ക്ക് ഒരു മണിടോയെ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു.

രാജ്യത്ത് മൂന്ന് പേര്‍ മരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

English summary
Earthquake measuring 7.4 rocks Nepal, tremors felt in Delhi. Another earthquake occured in Afghanistan with 6.9 magnitude also felt in India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X