ദില്ലിയിൽ വീണ്ടും ഭൂചലനം; റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തി
ദില്ലി; ലോക് ഡൗണിനിടെ ദില്ലിയിൽ വീണ്ടും ഭൂചലനം.റിക്ചർ സ്കെയിലിൽ 3.4 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ദില്ലി-യുപി അതിർത്തിയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച ഉച്ചയോടെയാണ് കുലുക്കം അനുഭവപ്പെട്ടത്.
'ദില്ലിയിൽ ഭൂചലനം അനുഭവപ്പെട്ടു. എല്ലാവരുടെയും സുരക്ഷക്കായി പ്രാർത്ഥിക്കുന്നു' മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വീറ്റ് ചെയ്തു.
ഇത് മൂന്നാം തവണയാണ് ലോക്ക് ഡൗണിനിടെ ദില്ലിയിൽ ഭൂകമ്പം അനുഭവപ്പെടുന്നത്. ഏപ്രിൽ 12 നായിരുന്നു ആദ്യ ഭൂമികുലുക്കം ഉണ്ടായത്. അന്ന് റിക്ടർ സ്കെയിൽ 3.5 രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. അന്ന് പരിഭ്രാന്തരായ ജനങ്ങൾ റോഡിലേക്ക് ഓടിക്കൂടിയത് വാർത്തയായിരുന്നു.
തൊട്ട് അടുത്ത ദിവസമായ 13 നും വീണ്ടും കുലുക്കം അനുഭവപ്പെട്ടിരുന്നു. 2.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. 5 കിമി പരിധിയിലായിരുന്നു അന്ന് കുലുക്കം അനുഭവപ്പെട്ടത്.രാജ്യത്തെ അഞ്ച് ഭൂകമ്പ സാധ്യതാ മേഖലകളിൽ നാലാമത്തേതാണ് ദില്ലി. എന്നാൽ വലിയ രീതിയിലുള്ള ഭൂചലനങ്ങൾ സംസ്ഥാനത്ത് മുൻപ് റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നിരുന്നാലും, മധ്യേഷ്യയിലോ ഉയർന്ന ഭൂകമ്പ മേഖലയായ ഹിമാലയൻ പ്രദേശത്തോ പോലും ഭൂകമ്പം ഉണ്ടാകുമ്പോൾ ദില്ലിയിൽ നേരിട തോതിലുള്ള കുലുക്കങ്ങൾ അനുഭവപ്പെടാറുണ്ട്.
2004 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.
3.4 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു ഭൂകമ്പം 2001 ലും അനുഭവപ്പെട്ടിരുന്നു. 1956 ഒക്ടോബർ 10 നാണ് ദില്ലിയുടെ സമീപ പ്രദേശങ്ങളിൽ ഏറ്റവും വലിയ ഭൂകമ്പം അനുഭവപ്പെട്ടത്. അന്ന് 6.7 തീവ്രതയുള്ള ചലനമായിരുന്നു അനുഭവപ്പെട്ടത്. ബുലന്ദേശ്വറായിരുന്നു പ്രഭവ കേന്ദ്രം. 1966 ആഗസ്ത് 15 ന് മൊറാർദാ ബാദിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടിരുന്നു.
കോവിഡിനെ തുരത്താന്‍ ഈ 'മന്ത്രം' നടപ്പിലാക്കുവെന്ന് രാഹുല്‍..; ഇല്ലെങ്കില്‍ പരാജയപ്പെടും
'പ്രശസ്തനായ മകന് കാണാൻ കഴിയാതപോയ അമ്മയുടെ മുഖം';കണ്ണുനനയിക്കും വൈറൽ കുറിപ്പ്
ഒടുവിൽ സോണിയയുടെ ട്രംപ് കാർഡ് ഏറ്റു; മോദി വിയർക്കും!! വരാനിരിക്കുന്നത് പ്രതിസന്ധി..മുന്നറിയിപ്പ്