ദില്ലിയെ നടുക്കി ഭൂചലനം; റിക്ടര്‍ സ്‌കെയില്‍ 5.9 തീവ്രത രേഖപ്പെടുത്തി
ദില്ലി: ദില്ലി അടക്കമുള്ള വടക്കേ ഇന്ത്യന്‍ മേഖലകളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയില്‍ 5.9 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം അഫ്ഗാനിസ്ഥാനാണെന്ന് റിപ്പോര്‍ട്ടുകള്‍.ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 200 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂചലനം. രാത്രി എട്ടുമണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ ഡല്‍ഹി-എന്‍സിആറില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.













Click it and Unblock the Notifications