ഉത്തരേന്ത്യയിലെ വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു; 6.1 തീവ്രത രേഖപ്പെടുത്തി
ദില്ലി: ഉത്തരേന്ത്യയിലെ വിവിധയിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. ദില്ലി, ജമ്മു കാശ്മീര്‍, രാജസ്ഥാന്‍, ഹരിയാന, എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദേശീയ മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പഞ്ചാബിലെ അമൃത്സറില്‍ നിന്ന് 21 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഇന്ത്യയുടെ നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്ത് കിലോ മീറ്റര്‍ ആഴത്തിലായിരുന്നു പ്രഭവ കേന്ദ്രമാണെന്നാണ് റിപ്പോര്‍ട്ട്. നാശനഷ്ടമോ മരണമോ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് പലരും വീടുകളില്‍ നിന്ന് പുറത്തിറങ്ങി. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുകയാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ട്വീറ്റ് ചെയ്തു.












Click it and Unblock the Notifications