കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭൂചലനം, സിക്കിമില്‍ സ്‌കൂളുകള്‍ പൂട്ടി

Google Oneindia Malayalam News

ഡാര്‍ജിലിങ്: ഭൂചലനത്തെ തുടര്‍ന്ന് സിക്കിമില്‍ സ്‌കൂളുകളും കോളജുകളും അടച്ചു. പ്രഭവകേന്ദ്രം സിക്കിം തന്നെയാണ്. റിക്ടര്‍ സ്‌കെയിലില്‍ അഞ്ചു രേഖപ്പെടുത്തിയ ചലനത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഡാര്‍ജിലിങ്, സിലിഗുരി എന്നിവിടങ്ങളില്‍ ചലനം അനുഭവപ്പെട്ടുവെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

രാവിലെ 11.43ഓടെയാണ് കുലുക്കമുണ്ടായത്. ഉടന്‍ തന്നെ ആളുകള്‍ തെരുവിലിറങ്ങിയതോടെ ഗതാഗതം പരിപൂര്‍ണമായും തടസ്സപ്പെട്ടു. 2011 സെപ്തംബര്‍ 18ന് ഈ മേഖലയില്‍ ഭൂചലനമുണ്ടായിരുന്നു.

Sikkim-Earthquake

6.8 മുതല്‍ 6.10 വരെ രേഖപ്പെടുത്തിയ കമ്പനത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. സിക്കിം-നേപ്പാള്‍ അതിര്‍ത്തിയായിരുന്നു പ്രഭവകേന്ദ്രം. നേപ്പാളിലും ചലനം ശക്തമായി തന്നെ അനുഭവപ്പെട്ടിരുന്നു.

English summary
An earthquake of 5.0 magnitude struck Sikkim at 11.43 am on Thursday, triggering closure of schools and colleges in the hilly state.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X