കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ ശക്തമായ ഭൂചലനം: പ്രഭവ കേന്ദ്രം റോഹ്തക്, ഒരു മാസത്തിനിടെ മൂന്ന് തവണ ഭൂചനം!!

Google Oneindia Malayalam News

ദില്ലി: ദില്ലിയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സെക്കന്റുകളോളം നീണ്ടുനിന്നു. വെള്ളിയാഴ്ച രാത്രി 9.8 ഓടയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഹരിയാണയിലെ റോഹ്തക് ആണ് പ്രഭവകേന്ദ്രം. ദില്ലിയിൽ നിന്ന് 64 കിലോമീറ്റർ അകലെയാണ് റോഹ്തക്. ദില്ലിയുടെ അതിർത്തി പ്രദേശങ്ങളായ നോയിഡ, ഗുരുഗ്രാം എന്നിവിടങ്ങളിലും പ്രകമ്പനങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്. 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി അധികൃതർ സാക്ഷ്യപ്പെടുത്തുന്നത്.

വൻ ട്വിസ്റ്റ്; ബിജെപിയെ ഒതുക്കാൻ സോണിയയുടെ നീക്കം!! എച്ച്ഡി ദേവഗൗഡയെ ഇറക്കും, ഒപ്പം ഖാർഗെയുംവൻ ട്വിസ്റ്റ്; ബിജെപിയെ ഒതുക്കാൻ സോണിയയുടെ നീക്കം!! എച്ച്ഡി ദേവഗൗഡയെ ഇറക്കും, ഒപ്പം ഖാർഗെയും

earthquake-15

കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്ന് തവണയാണ് ദില്ലിയിൽ ഭൂചലനം ഉണ്ടായത്. മെയ് 15ന് റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ കണക്ക് പ്രകാരം ഏപ്രിൽ 12നും ഭൂചലനമുണ്ടായിരുന്നു. മെയ് 10ന് 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ദില്ലിയിലെ വാസിർപൂരിന് സമീപത്ത് അനുഭവപ്പെട്ടത്. ഏപ്രിൽ 12നും 13നും ഉണ്ടായ ഭൂചലനങ്ങളുടെ പ്രഭവ കേന്ദ്രം വാസിർപ്പൂരും സമീപ പ്രദേശങ്ങളുമായിരുന്നു. എപ്രിൽ 13ന് റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

English summary
Earthquake: Strong tremours stuck in Delhi for seconds, 4.6 magnitude marks in Haryana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X