ഗുജറാത്തിലെ സൂറത്തില്‍ ഭൂകമ്പം: 4.2 തീവ്രത രേഖപ്പെടുത്തി
സൂറത്ത്: ഇന്ന് ഉച്ച കഴിഞ്ഞ് ഗുജറാത്തിലെ സൂറത്തിലെ വിവിധ ഭാഗങ്ങളിലായി ഭൂകമ്പം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്.നഷ്ണല്‍ സെന്റര്‍ ഫോര്‍ സെസ്മോളജി പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് സൂറത്തിന് 54 കിലോമീറ്റര്‍ അകലെ വടക്കു കിഴക്കു ഭാഗത്തും, ബറൂച്ച് നഗരത്തിന്റെ 36 കിലോമീറ്റര്‍ തെക്കുകിഴക്കു ഭാഗത്തുമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.
4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ കെട്ടിടങ്ങളും വീടുകളും കുലുങ്ങുകയും ആളുകള്‍ പരിഭ്രാന്തരായി വീട് വിട്ട് ഓടുകയും ചെയ്തു. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ സമയം വൈകിട്ട് 3.30നാണ് ഭൂചലനം ഉണ്ടായത്. സൂറത്ത് നഗരത്തിലെ പ്രധാന ജനവാസ കേന്ദ്രങ്ങലിലെല്ലാം ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പം 3 സെക്കന്റോളം നീണ്ടു നിന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളൊന്നും സംഭവിച്ചതായി ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.