കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി, നാശനഷ്ടങ്ങളില്ല

Google Oneindia Malayalam News

ശ്രീനഗർ: ജമ്മു കശ്മീരിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി. വൈകിട്ട് 4.20ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ലേയ്ക്ക് സമീപത്തുള്ള പർവ്വതമാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് വിലയിരുത്തൽ. ആർക്കും പരുക്കേറ്റതായും നാശ നഷ്ടങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകളില്ല.

കോണ്‍ഗ്രസില്‍ അഴിച്ചുപണി.... ഒരാള്‍ക്ക് ഒരു പദവി മാത്രം, സോണിയയുടെ ആദ്യ തീരുമാനം ഇങ്ങനെകോണ്‍ഗ്രസില്‍ അഴിച്ചുപണി.... ഒരാള്‍ക്ക് ഒരു പദവി മാത്രം, സോണിയയുടെ ആദ്യ തീരുമാനം ഇങ്ങനെ

ഓഗസ്റ്റ് 9ാം തീയതി റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഇന്തോ-നേപ്പാൾ അതിർത്തിക്ക് സമീപം അനുഭവപ്പെട്ടിരുന്നു. 2019 തുടക്കം മുതൽ ജമ്മു കശ്മീരിൽ നിരവധി ചെറു ചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലുണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 5.6 തീവ്രത രേഖപ്പെടുത്തിയിരുന്നു.

earthquake

അതേസമയം കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശമായി വിഭജിക്കാനുളള കേന്ദ്ര സർക്കാർ നടപടിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് താഴ്വരയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര മന്ത്രി അമിത് ഷാ ഓഗസ്റ്റ് 15 സ്വാതന്ത്രദിനത്തിൽ കശ്മീർ സന്ദർശിക്കുമെന്നാണ് റിപ്പോർട്ടുകൾ.

English summary
Earthquake with 4.2 magnitude hit Jammu Kashmir
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X