ഇന്ത്യയില്‍ ശക്തമായ ഭൂചലനത്തിനു സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ട്
ദില്ലി: കേരളമടക്കം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങള്‍ ഇനി വിറയ്ക്കാനിരിക്കുന്നതേയുള്ളൂവെന്ന് വെളിപ്പെടുത്തല്‍. രാജ്യത്ത് അതി ശക്തമായ ഭൂചലനത്തിനു സാധ്യതയുണ്ടെന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തന്നത്. കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാന്‍, പാകിസ്താന്‍, ദില്ലി, ഹിമാചല്‍പ്രദേശ്, പഞ്ചാബ് തുടങ്ങിയിടങ്ങളിലുണ്ടായ ഭൂചലനം ഇതിന്റെ മുന്നറിയിപ്പാണെന്നും ഗവേഷകര്‍ പറയുന്നു.
ശക്തമായ ഭൂകമ്പം ഏതു സമയത്തും സംഭവിക്കാം. കേരളത്തിലും ഭൂചലനം ഉണ്ടായേക്കാമെന്നും ഗവേഷകര്‍ പറയുന്നു. കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനത്തില്‍ കൊച്ചിയും ചെറുതായി വിറച്ചിരുന്നു. കാശ്മീര്‍, ഹിമാചല്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ ഇടങ്ങളിലായിരിക്കും ഭൂകമ്പം കൂടുതല്‍ അനുഭവപ്പെടുകയെന്നും വ്യക്തമാക്കുന്നു.

ഹിമാലയ പ്രദേശങ്ങളിലുണ്ടാകുന്ന ഭൂകമ്പത്തിന്റെ പ്രകമ്പനമാകും കേരളത്തില്‍ പ്രതിഫലിക്കുക. കേരളത്തിലും ഇതു നാശം വിതയ്ക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതുവരെ ഉണ്ടായതില്‍വെച്ച് ഏറ്റവും വിനാശകാരിയായ ഭൂകമ്പമാകും ഇനിയുണ്ടാകുകയെന്നും ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കഴിഞ്ഞ ദിവസം ഉണ്ടായ ഭൂചലനത്തില്‍ 300ല്‍ പരം മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. റിക്ടര്‍ സ്‌കെയിലില്‍ 7.5 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പാകിസ്താനില്‍ മാത്രം 263 പേരാണ് മരിച്ചത്.












Click it and Unblock the Notifications