കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്... ഇന്ത്യക്ക് കുതിപ്പ്, നാല് മേഖലകളില്‍ സര്‍വാധിപത്യം!!

Google Oneindia Malayalam News

ദില്ലി: ബിസിനസ് സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് കുതിപ്പ്. ഏറ്റവും മികച്ച ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് രാഷ്ട്രങ്ങളുടെ 20 പേരടങ്ങുന്ന പട്ടികയില്‍ ഇടംപിടിച്ചിരിക്കുകയാണ് ഇന്ത്യ. കഴിഞ്ഞ വര്‍ഷങ്ങളിലായി ഇന്ത്യയിലെ ബിസിനസ് അന്തരീക്ഷത്തില്‍ കാര്യമായ മാറ്റമുണ്ടായതായി ലോകബാങ്ക് പറയുന്നു. അതേസമയം അന്തിമ പട്ടികയും റാങ്കിംഗും ഒക്ടോബര്‍ 24ന് ലോകബാങ്ക് പുറത്തുവിടും. ലോകബാങ്ക് പരിഗണിച്ച നാല് മേഖലകളിലും ഇന്ത്യ മികവ് പുലര്‍ത്തിയിട്ടുണ്ട്.

1

ലോക ബാങ്കിന്റെ വാര്‍ഷിക അവലോകന സര്‍വേയിലാണ് ഇന്ത്യക്ക് വലിയ നേട്ടം സ്വന്തമായിരിക്കുന്നത്. ഒരു ബിസിനസ് ആരംഭിക്കുന്നത്, കടബാധ്യത പരിഹരിക്കുന്നത്, രാജ്യത്താകെ വ്യാപാരം നടത്തുന്നത്, നിര്‍മാണ പെര്‍മിറ്റുകള്‍ എന്നീ കാര്യങ്ങളില്‍ ഇന്ത്യ സൗഹൃദാന്തരീക്ഷം സൂക്ഷിക്കുന്നതായി ലോകബാങ്ക് പറയുന്നു. ഏറ്റവും മികച്ച ബിസിനസ് പരിഷ്‌കരണങ്ങള്‍ നടത്തിയ 20 രാജ്യങ്ങളാണ് ലോകബാങ്ക് കണക്കിലെടുത്തിരിക്കുന്നത്.

ഈ വര്‍ഷം മെയ് വരെയുള്ള കണക്കുകളാണ് ഇത്. ചെറുകിട ഇടത്തരം ബിസിനസുകള്‍ക്ക് ഏറ്റവും സൗകര്യമൊരുക്കിയത് ഈ രാജ്യങ്ങളാണ്. ഈ രാജ്യങ്ങളില്‍ ബിസിനസ് ആരംഭിക്കുന്നത് ചെലവ് കുറഞ്ഞ കാര്യമാണ്. ഇന്ത്യയില്‍ ഇതിനുള്ള ഫീസുകള്‍ വരെ കുറച്ചിരുന്നു. പ്രധാനമായും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് സര്‍ക്കാര്‍ ഏജന്‍സികള്‍ മാറിയത് കൊണ്ടാണ് നേട്ടമുണ്ടായിരിക്കുന്നത്. ലേബര്‍ ഇന്‍സ്‌പെക്ഷന്‍, കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സിംഗില്‍ വിന്‍ഡോ സിസ്റ്റാക്കിയതും വലിയ നേട്ടമായി ലോകബാങ്ക് പറയുന്നു.

ഇന്ത്യ 2003-04 വര്‍ഷങ്ങള്‍ മുതല്‍ നടപ്പാക്കിയ പരിഷ്‌കരണങ്ങളാണ് ഈസ് ഓഫ് ഡൂയിംഗില്‍ ഗുണം ചെയ്തിരിക്കുന്നത്. 48 പരിഷ്‌കരണങ്ങളാണ് ഈ കാലയളവില്‍ ഇന്ത്യ നടപ്പിലാക്കിയത്. അതേസമയം ഈസ് ഡൂയിംഗ് മെച്ചപ്പെട്ടാലും, ഈ രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ ബിസിനസുകളെ ആകര്‍ഷിക്കുന്നതാണെന്ന് പറയാനാവില്ല. മറ്റ് പത്ത് റെഗുലേറ്ററി മേഖലകളെ കണക്കിലെടുത്താല്‍ മാത്രമേ ഇതില്‍ മാറ്റം വരൂ. അതേസമയം പാകിസ്താനും ഈസ് ഡൂയിംഗില്‍ മെച്ചപ്പെട്ടിട്ടുണ്ട്.

 ശിവസേന തനി നാടനാവുന്നു... 111 സീറ്റുകളില്‍ പുതിയ സ്റ്റൈലുമായി ആദിത്യ താക്കറെ ശിവസേന തനി നാടനാവുന്നു... 111 സീറ്റുകളില്‍ പുതിയ സ്റ്റൈലുമായി ആദിത്യ താക്കറെ

English summary
ease of doing business india included in 20 most improved countries
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X