കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈസ് ഓഫ് ലിവിങ് ഇന്‍ഡക്‌സ്' 2020;ജീവിക്കാൻ ഏറ്റവും മികച്ച നഗരം ബെംഗളൂരു

Google Oneindia Malayalam News

ദില്ലി; 2020 ലെ ഈസ് ഓഫ് ലിവിംഗ് പട്ടിക പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പട്ടികയിൽ ബെംഗളൂരുവാണ് ഒന്നാം സ്ഥാനത്ത്. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങൾക്കും താഴെ ജനസംഖ്യയുള്ള നഗരങ്ങൾക്കുമായി വ്യത്യസ്ത ശ്രേണികളിലായാണ് ഈസ് ഓഫ് ലിവിംഗ് സൂചിക 2020 പ്രകാരമുള്ള റാങ്കിംഗ് പ്രഖ്യാപിച്ചത്. 2020 ലെ വിലയിരുത്തലിൽ 111 നഗരങ്ങളെയാണ് ഉൾക്കൊള്ളിച്ചത്. ഇതിൽ നിന്നാണ് ബെംഗളൂരു ഒന്നാം സ്ഥാനം നേടിയത്.

blore

പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള 49 നഗരങ്ങളിൽ നിന്നാണ് ബെംഗളൂരു ഒന്നാം സ്ഥാനം നേടിയത്. പൂനെ രണ്ടാം സ്ഥാനം നേടിയപ്പോൾ അഹമ്മദാബാദ്, ചെന്നൈ, സൂറത്ത്, നവി മുംബൈ, കോയമ്പത്തൂർ,വഡോദര, ഇന്റോർ, ഗ്രേറ്റർ മുംബൈ എന്നിവയാണ് പട്ടികയിൽ അടുത്ത സ്ഥാനങ്ങൾ നേടിയത്.
പത്ത് ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ, ജീവിത സൗകര്യങ്ങളുടെ കാര്യത്തിൽ ഷിംലയാണ് ഒന്നാമത്.ഭുവനേശ്വര്‍ രണ്ടാംസ്ഥാനത്തും സില്‍വാസ മൂന്നാംസ്ഥാനവും നേടി കാക്കിനാട, സേലം, വെല്ലൂര്‍, ഗാന്ധിനഗര്‍, ഗുഡ്ഗാവ് ഗുരുഗ്വോൺ, ദേവൻഗേരേ, തിരുച്ചിറപ്പള്ളി എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ട മറ്റ് നഗരസങ്ങൾ. 10 ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള 62 നഗരങ്ങളുടെ പട്ടികയില്‍ മുസാഫര്‍പുറാണ് ഏറ്റവും പിന്നില്‍.ഗാസിയാബാദ് , മീററ്റ് എന്നീ നഗരങ്ങൾ യഥാക്രമം 30, 36 സ്ഥാനങ്ങൾ നേടി.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മാതാപിതാക്കള്‍ക്കൊപ്പം കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നു

ഈസ് ഓഫ് ലിവിംഗ് സൂചികയ്ക്ക് സമാനമായി മുനിസിപ്പാലിറ്റികളെ ജനസംഖ്യാടിസ്ഥാനത്തിൽ തരംതിരിച്ചപ്പോൾ പത്ത് ലക്ഷത്തിലധികം ജനസംഖ്യയുള്ള മുനിസിപ്പാലിറ്റികളുടെ വിഭാഗത്തിൽ ഇൻഡോർ ഏറ്റവും ഉയർന്ന റാങ്കിലുള്ള മുനിസിപ്പാലിറ്റിയായി മാറി. പത്ത് ലക്ഷത്തിൽ താഴെയുള്ളവയുടെ വിഭാഗത്തിൽ ന്യൂഡൽഹി മുനിസിപ്പാലിറ്റി ഒന്നാമതെത്തി.
സേവനങ്ങൾ, സാമ്പത്തികം, നയങ്ങൾ, സാങ്കേതികവിദ്യ, ഭരണം എന്നീ അഞ്ച് വിഭാഗങ്ങളിലെ 111 മുനിസിപ്പാലിറ്റികളുടെ പ്രകടനമാണ് വിലയിരുത്തിയത്.
ജീവിത നിലവാരവും നഗരവികസനത്തിനായുള്ള വിവിധ സംരംഭങ്ങളും വിലയിരുത്തുന്നതിനുള്ള പ്രക്രിയയാണ് ഈസ് ഓഫ് ലിവിംഗ് സൂചിക.

മാര്‍പാപ്പ ഇറാഖിലേക്ക്; ചരിത്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം, ഷിയാ പണ്ഡിതരുമായി ചര്‍ച്ച, വിശദാംശങ്ങള്‍ ഇങ്ങനെമാര്‍പാപ്പ ഇറാഖിലേക്ക്; ചരിത്ര സന്ദര്‍ശനത്തിന് ഇന്ന് തുടക്കം, ഷിയാ പണ്ഡിതരുമായി ചര്‍ച്ച, വിശദാംശങ്ങള്‍ ഇങ്ങനെ

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ട; വൈക്കത്ത് ഇക്കുറി രാഷ്ട്രീയക്കാറ്റ് എങ്ങോട്ട്?ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ട; വൈക്കത്ത് ഇക്കുറി രാഷ്ട്രീയക്കാറ്റ് എങ്ങോട്ട്?

ഷാലിന്‍ സോയയുടെ പുതിയ ലേറ്റസ്റ്റ് ഫോട്ടോകള്‍

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam

English summary
'Ease of Living Index' 2020; Bengaluru is the best city to live in
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X