വിദേശയാത്രകള്‍ക്കായി വോയ്സ്, ഡാറ്റ സേവനങ്ങളോടെ സിം കാര്‍ഡുകള്‍ നല്‍കാന്‍ എയര്‍ഇന്ത്യ; പ്ലാന്‍ ഇങ്ങനെ

വിദേശയാത്ര നടത്തുന്ന യാത്രക്കാര്‍ക്കായി എയര്‍ ഇന്ത്യ ട്രാവല്‍ സിം കാര്‍ഡുകള്‍ അവതരിപ്പിക്കുന്നു. ചാറ്റ കമ്മ്യൂണിക്കേഷന്‍സുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ഈസിറോം എന്ന ട്രാവല്‍ സിം കാര്‍ഡ് അന്താരാഷ്ട്ര റോമിംഗ് സേവനങ്ങള്‍ ലഭ്യമാക്കും. ഈ സേവനം ഫിസിക്കല്‍ സിം കാര്‍ഡ് ആയോ ഇ-സിം ആയോ എയര്‍ ഇന്ത്യയുടെ പ്രത്യേക വെബ്പേജിലൂടെ വാങ്ങാമെന്ന് എയര്‍ലൈന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഈ കാര്‍ഡ് ഉപയോഗിച്ച് യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര യാത്രയ്ക്കിടയില്‍ വോയ്സ്, ഡാറ്റ സേവനങ്ങള്‍ ലഭ്യമാകും. ടാറ്റ ഗ്രൂപ്പിന്റെ ഭാഗമാണ് എയര്‍ ഇന്ത്യയും ടാറ്റ കമ്മ്യൂണിക്കേഷന്‍സും. തുടക്കത്തില്‍ സിം കാര്‍ഡ് സൗജന്യമായി നല്‍കുമെങ്കിലും റോമിംഗ് പാക്ക് നിരക്കുകള്‍ ബാധകമായിരിക്കും. വടക്കേ അമേരിക്ക, യൂറോപ്പ് (യുകെ ഉള്‍പ്പെടെ), ഓസ്ട്രേലിയ, ഏഷ്യ-പസഫിക്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളിലെ 30 രാജ്യങ്ങളില്‍ ഈ സേവനം ലഭ്യമാകുമെന്ന് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

EasyRoam

നികുതി ഒഴികെ 241 രൂപ മുതലാണ് റോമിംഗ് പ്ലാനുകള്‍ ആരംഭിക്കുന്നത്. യാത്ര ചെയ്യുന്ന രാജ്യം, തിരഞ്ഞെടുക്കുന്ന പ്ലാന്‍ എന്നിവയെ ആശ്രയിച്ചായിരിക്കും അന്തിമ നിരക്ക് തീരുമാനിക്കപ്പെടുക എന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഡാറ്റാ പ്ലാന്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 1 ജിബി വരെ അധിക സൗജന്യ ഡാറ്റയും ലഭിക്കും. മാലിദ്വീപ്, മൗറീഷ്യസ് ഒഴികെയുള്ള, സേവനം ലഭ്യമായ എല്ലാ രാജ്യങ്ങളിലും ഈ ഓഫര്‍ ലഭിക്കും.

ഈസിറോം സേവനം ഘട്ടംഘട്ടമായി 190 രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ എയര്‍ ഇന്ത്യ പദ്ധതിയിടുന്നു. യാത്രക്കാര്‍ക്ക് അതത് രാജ്യങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ പ്ലാനുകളോ അല്ലെങ്കില്‍ ആഗോളതലത്തിലുള്ള പ്ലാനുകളോ തിരഞ്ഞെടുക്കാം. ഡാറ്റ മാത്രം ലഭിക്കുന്ന പ്ലാനുകളോ, വോയ്സും ഡാറ്റയും ഉള്‍പ്പെടുന്ന പാക്കേജുകളോ തിരഞ്ഞെടുക്കാനുള്ള സൗകര്യവുമുണ്ട്. അന്താരാഷ്ട്ര തലത്തിലുള്ള കണക്റ്റിവിറ്റി കൂടുതല്‍ എളുപ്പമാക്കുന്നതിനാണ് ഈ സേവനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് പുറപ്പെടുന്നതിന് മുന്‍പ് തന്നെ യാത്രക്കാര്‍ക്ക് തങ്ങളുടെ മൊബൈല്‍ പ്ലാന്‍ ആക്ടിവേറ്റ് ചെയ്യാന്‍ സാധിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ഇതിലൂടെ, ലക്ഷ്യസ്ഥാനത്ത് എത്തിയ ഉടന്‍ തന്നെ കണക്റ്റിവിറ്റി ലഭ്യമാക്കാന്‍ അവര്‍ക്ക് കഴിയും. ഡാറ്റാ ഉപയോഗത്തെക്കുറിച്ചുള്ള അറിയിപ്പുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഉപയോഗം നിരീക്ഷിക്കാനും റോമിംഗ് ചെലവുകള്‍ നിയന്ത്രിക്കാനും ഇത് സഹായിക്കും.

ചെറിയൊരു തുക നല്‍കി എയര്‍ ഇന്ത്യ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ നിലവിലുള്ള മൊബൈല്‍ നമ്പര്‍ ഒരു വര്‍ഷം വരെ നിലനിര്‍ത്താന്‍ സാധിക്കും. ലോകമെമ്പാടുമുള്ള 600-ലധികം മൊബൈല്‍ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാരുമായി ടാറ്റാ കമ്മ്യൂണിക്കേഷന്‍സിന് പങ്കാളിത്തമുണ്ട്. വിവിധ രാജ്യങ്ങളില്‍ ഈസിറോം സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ നെറ്റ്വര്‍ക്ക് സഹായിക്കും.

അതിര്‍ത്തികള്‍ കടന്ന് യാത്ര ചെയ്യുമ്പോള്‍ ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാകേണ്ടത് യാത്രക്കാരുടെ വലിയൊരു ആവശ്യമാണെന്ന് എയര്‍ ഇന്ത്യയുടെ ചീഫ് കൊമേഴ്സ്യല്‍ ഓഫീസര്‍ നിപുന്‍ അഗര്‍വാള്‍ പറഞ്ഞു. മറ്റൊരു രാജ്യത്ത് എത്തിയ ശേഷം മൊബൈല്‍ കണക്റ്റിവിറ്റി ക്രമീകരിക്കേണ്ടതിന്റെ ആവശ്യം ഈസിറോം ഇല്ലാതാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈസിറോം നിലവില്‍ എയര്‍ ഇന്ത്യ വെബ്സൈറ്റ് വഴി ലഭ്യമാണ്. പിന്നീട് ഇത് എയര്‍ ഇന്ത്യ മൊബൈല്‍ ആപ്പ് വഴിയും ലഭ്യമാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma