Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണന്താനം ഇപ്പോൾ ശരിക്കും 'സംഘി' ആയി! ബീഫിൽ മലക്കം മറിച്ചിൽ... കഴിച്ചിട്ട് വന്നാൽമതി ഇന്ത്യയിലേക്ക്

Recommended Video

cmsvideo
    കണ്ണന്താനം ഇപ്പോൾ ശരിക്കും 'സംഘി' ആയി! | Oneindia Malayalam

    ദില്ലി: കേന്ദ്ര ടൂറിസം മന്ത്രിയായി ചുമതലയേറ്റ അല്‍ഫോന്‍സ് കണ്ണന്താനം ബീഫിന്റെ കാര്യത്തില്‍ മലക്കം മറിഞ്ഞു. കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കും എന്ന് മന്ത്രിയായി ചുമതലയേറ്റതിന് ശേഷം പറഞ്ഞ ആളായിരുന്നു അദ്ദേഹം.

    വിദേശികള്‍ സ്വന്തം നാട്ടില്‍ നിന്ന് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്നാണ് ഇപ്പോള്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത്. ബീഫ് നിരോധനം ടൂറിസത്തെ ബാധിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരമായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

    മൂന്ന് ദിവസം കൊണ്ടാണ് അദ്ദേഹം ബീഫിന്റെ കാര്യത്തില്‍ ഇങ്ങനെ ഒരു മലക്കം മറിച്ചില്‍ നടത്തിയത്. ഇതിന് പിന്നില്‍ ആര്‍എസ്എസ് നേതൃത്വത്തിന്റെ ഇടപെടലുണ്ടോ എന്ന സംശയവും പലരും ഉയര്‍ത്തുന്നുണ്ട്.

    ബീഫിന്റെ കാര്യത്തില്‍

    ബീഫിന്റെ കാര്യത്തില്‍

    കേരളത്തിലുള്ളവരും ഗോവയിലുള്ളവരും ബീഫ് കഴിക്കുന്നത് തുടരും എന്നായിരുന്നു കണ്ണന്താനം മുമ്പ് പറഞ്ഞത്. അതില്‍ ബിജെപി ഇടപെടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

    കേരളവും ഇന്ത്യയും

    കേരളവും ഇന്ത്യയും

    കേരളത്തില്‍ നിലവില്‍ ബീഫ് നിരോധനം ഇല്ല. എന്നാല്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ഏറിയും കുറഞ്ഞും ഗോവധ നിരോധനം നിലനില്‍ക്കുന്നുണ്ട്.

    വിദേശികള്‍ വരുമ്പോള്‍

    വിദേശികള്‍ വരുമ്പോള്‍

    ഗോവധ നിരോധനം വിദേശ വിനോദ സഞ്ചാരികളെ ബാധിക്കുമോ എന്ന ചോദ്യത്തിനാണ് കണ്ണന്താനത്തിന്റെ വിവാദ മറുപടി. വിദേശികള്‍ സ്വന്തം രാജ്യത്ത് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതി എന്നാണ് അദ്ദേഹം പറഞ്ഞത്.

    ആഗോള തലത്തില്‍

    ആഗോള തലത്തില്‍

    കണ്ണന്താനത്തിന്റെ പ്രതികരണം ആഗോള തലത്തില്‍ തന്നെ ചര്‍ച്ചയാകും എന്ന് ഉറപ്പാണ്. കേന്ദ്ര ടൂറിസം മന്ത്രി തന്നെ ഇത്തരം ഒരു നിലപാട് എടുത്തു എന്നതാണ് ഏറ്റവും പ്രധാനം.

    ഇന്ത്യ കാണാന്‍

    ഇന്ത്യ കാണാന്‍

    പുരാതന സംസ്‌കാരത്താല്‍ സമ്പന്നമായ ഇന്ത്യ കാണാന്‍ ലോകം മുഴുവന്‍ വരും എന്നും കണ്ണന്താനം പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സിന്റെ യോഗത്തില്‍ ആയിരുന്നു മന്ത്രിയുടെ പ്രതികരണം.

    പിറകില്‍ ആര്

    പിറകില്‍ ആര്

    കണ്ണന്താനത്തിന്റെ നിലപാട് മാറ്റത്തിന് പിന്നില്‍ ആരാണ് എന്ന ചോദ്യവും ഉയരുന്നുണ്ട്. മലയാളികള്‍ ബീഫ് കഴിക്കുന്നത് തുടരും എന്ന പരാമര്‍ശം ബിജെപി, ആര്‍എസ്എസ് നേതൃത്വത്തിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

    കേരളത്തില്‍ നിന്ന്

    കേരളത്തില്‍ നിന്ന്

    നരേന്ദ്ര മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്ന് ആദ്യം എത്തുന്ന ആളാണ് അല്‍ഫോന്‍സ് കണ്ണന്താനം. കേരളത്തിലെ പ്രഖ്യാപിത ബിജെപി നേതാക്കളെ ഒഴിവാക്കി കണ്ണന്താനത്തെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചതില്‍ കേരളത്തിലെ നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+