Get Updates
Get notified of breaking news, exclusive insights, and must-see stories!

'മദ്യവും ഗുട്കയും കഴിക്കൂ'; ജലസംരക്ഷണത്തിന് പുതിയ വഴി നിർദ്ദേശിച്ച് ബിജെപി എംപി

ഭോപ്പാൽ: ജലസംരക്ഷണത്തിന് വിചിത്ര നിർദ്ദേശവുമായി മധ്യപ്രദേശിൽ നിന്നുള്ള ബി ജെ പി എംപി ജനാർദ്ദൻ മിശ്ര. ജലം സംരക്ഷിക്കണം, മദ്യവും ഗുട്കയുമൊക്കെ ഉപയോഗിക്കൂ, അപ്പോൾ ജലത്തിന്റെ പ്രധാന്യം മനസിലാകും എന്നാണ് എം പി പറഞ്ഞത്. ജലംസരക്ഷണത്തിനായുള്ള ശിൽപശാലയിൽ പങ്കെടുക്കുകയായിരുന്നു എംപി.

anardanmishramprewabjp-1

നാട്ടിൽ വരൾച്ച രൂക്ഷമാകുകയാണ്. ജലം സംരക്ഷിക്കപ്പെടണം. മദ്യം കഴിക്കൂ, ഗുട്കയും പശയും അയോഡക്സുമൊക്കെ കഴിക്കൂ, അപ്പോൾ നിങ്ങൾക്ക് വെള്ളത്തിന്റെ ആവശ്യം മനസിലാക്കാൻ കഴിയും', എംപി പറഞ്ഞു. എംപിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

ജലത്തിന് നികുതി ഈടാക്കാൻ ഏതെങ്കിലും സർക്കാർ തീരുമാനിച്ചാൽ അത് അടക്കാമെന്നും വൈദ്യുതി ബിൽ അടക്കം മറ്റെല്ലാ ബില്ലുകളും ഒഴിവാക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെടണമെന്നും ജനാർദൻ മിശ്ര പറഞ്ഞു. ഇതാദ്യമായല്ല ജനാനർദ്ദൻ മിശ്ര ഇത്തരത്തിൽ വിചിത്ര രീതിയിൽ പ്രതികരിച്ച് വാർത്തകളിൽ ഇടംപിടിക്കുന്നത്. നേരത്തേ ശുചീകരണ വസ്തുക്കൾ ഇല്ലാത്ത സ്കൂളിലെ കക്കൂസ് കൈകൊണ്ട് വൃത്തിയാക്കിയ മിശ്രയുടെ പ്രവൃത്തിയും വാർത്തയായിരുന്നു.

സ്കൂളിൽ പരിപാടിക്കെത്തിയപ്പോൾ ശുചിമുറിയുടെ വൃത്തിഹീനമായ അവസ്ഥ ശ്രദ്ധയിൽ പെട്ടതോടെയായിരുന്നു മിശ്ര കൈ കൊണ്ട് കക്കൂസ് കഴുകാൻ തീരുമാനിച്ചത്. അന്ന് എംപിയുടെ പ്രവർത്തിയ്ക്കെതിരെ വലിയ ട്രോളുകളും വിമർശനവും ഉയർന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+