കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നൈയില്‍ ഒരാള്‍ക്ക് എബോള എന്ന് സംശയം

  • By Aswathi
Google Oneindia Malayalam News

ചെന്നൈ: ചെന്നൈയില്‍ ഒരാള്‍ക്ക് എബോള രോഗം ബാധിച്ചതായി സംശയം. നൈജീരിയയില്‍ നിന്നെത്തിയ പാര്‍ത്ഥിപന്‍ (26) എന്നയാള്‍ക്കാണ് എബോള രോഗം പിടിപെട്ടതായി സംശയിക്കുന്നത്. ഇയാളെ ആശുപത്രിയില്‍ പ്രത്യേക നിരീക്ഷണ വിഭാഗത്തിലാക്കിയിരിക്കുകയാണ്. ഇയാള്‍ക്കായി പ്രത്യേക വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്.

തേനി സ്വദേശിയായ പാര്‍ത്ഥിപന്‍ ഇന്നലെ (ആഗസ്റ്റ്-9) യാണ് നൈജീരിയയില്‍ നിന്ന് തിരിച്ചെത്തിയത്. എബോളയ്‌ക്കെതിരെ രാജ്യങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് ചെന്നൈ എയര്‍പ്പോര്‍ട്ടില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു.

ebola-virus

ചെന്നൈയില്‍ തിരിച്ചെത്തിയ പാര്‍ത്ഥിപന് ശര്‍ദ്ദിയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് പാര്‍ത്ഥിപനിപ്പോള്‍.

അതേ സമയം, എബോള വൈറസ് പടരുന്ന നൈജീരിയയില്‍ പ്രസിഡന്റ് ഗുഡ് ലക് ജോനാഥന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. എബോളയെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന നാലാമത്തെ ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ. എബോള ബാധിച്ച് ഈ വര്‍ഷം രണ്ടുപേര്‍ നൈജീരിയയില്‍ മരിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 961 ആയി.

English summary
Ebola suspected person under observation in Chennai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X