കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോസ്റ്റല്‍ വോട്ടുകള്‍ക്ക് അനുമതി; വീട് കയറി പ്രചാരണം; തെരഞ്ഞെടുപ്പിന് പുതിയ മാര്‍ഗരേഖ പുറത്തിറക്കി

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന മുന്‍കരുതല്‍ നടപടികളോടെ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ഇത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുതിയ മാര്‍ഗ രേഖ പുറത്തിറക്കി. പോസ്റ്റല്‍ വോട്ടുകള്‍ക്ക് അനുമതി നല്‍കി കൊണ്ടുള്ളതാണ് പുതിയ മാര്‍ഗ രേഖ. കൊവിഡ് ബാധിച്ചവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും എണ്‍പത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് ചെയ്യാം.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തുമ്പോള്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേര്‍ മാത്രമെ പാടുള്ളു. ഓണ്‍ലൈനായി പത്രിക പൂരിപ്പിച്ച ശേഷം റിട്ടേണിംഗ് ഓഫീസര്‍ക്ക് പ്രിന്റ് എടത്ത് നല്‍കണം.കെട്ടി വെക്കുന്ന തുകയും ഓണ്‍ലൈനായി അടക്കാന്‍ സൗകര്യമുണ്ട്.

election

തെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് പുതിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. വീടുകള്‍ കയറിയുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിന് കമ്മീഷന്‍ ഗ്രീന്‍ സിഗ്നല്‍ നല്‍കിയിരിക്കുകയാണ്. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അഞ്ച് പേരടങ്ങുന്ന സംഘത്തിന് വീടുകള്‍ കയറി പ്രചാരണം നടത്താം.

Recommended Video

cmsvideo
Russia Looking For Partnership With India For Producing COVID-19 Vaccine | Oneindia Malayalam

പ്രചരണത്തിന് പോകുന്നവര്‍ കൃത്യമായി സാമൂഹിക അകലം പാലിച്ചുകൊണ്ട് വേണം പ്രചരണം നടത്താന്‍. പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമ്പോഴും സാമൂഹിക അകലം നിര്‍ബന്ധം. ഇക്കാര്യങ്ങള്‍ വിലയിരുത്തി അനുമതി നല്‍കേണ്ടത് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ ആണ്. സ്ഥാനാര്‍ത്ഥികളോടൊപ്പമുള്ള റോഡ് ഷോക്കും അനുമതിയുണ്ട്. എന്നാല്‍ കുടുതല്‍ വാഹനങ്ങള്‍ പാടില്ല. ഒരു വാഹനത്തില്‍ രണ്ട് പേര്‍ മാത്രമെ അനുവദിക്കുകയുള്ളൂവെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

വോട്ടിംഗ് നടക്കുന്ന മുഴുവന്‍ ബൂത്തിലും തെര്‍മ്മല്‍ സ്‌കാനറും സാനിറ്റൈറസും കൈകഴുകുന്നതിനുള്ള സൗകര്യങ്ങളും സജ്ജമാക്കണം. ഒരു പോളിംഗ് സ്റ്റേഷനില്‍ 1000 പേര്‍ക്ക് മാത്രമേ വോട്ട് ചെയ്യാന്‍ അനുമതിയുള്ളു. രജിസ്റ്ററില്‍ ഒപ്പിടുന്നതിനും ഇവിഎമ്മില്‍ വോട്ട് രേഖപ്പെടുത്താനും കയ്യുറ നല്‍കും. പനിയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ഉള്ളവര്‍ക്ക് വൈകുന്നേരം സമയങ്ങളിലെത്തി വോട്ട് ചെയ്യാം.

ഇതോടൊപ്പം പോളിംഗ് ഉദ്യോഗസ്ഥര്‍ പിപിഇ കിറ്റുകള്‍ നല്‍കും. പോസ്റ്റല്‍ വോട്ടുകള്‍ നടത്തുന്നതില്‍ പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതോടൊപ്പം വെര്‍ച്വല്‍ തെരഞ്ഞെടുപ്പ് പ്രചരണം എന്ന നിര്‍ദേശവും മുന്നോട്ട് വെച്ചിരുന്നു.

രോഹിത്തിന് ഖേല്‍രത്ന, മലയാളി താരം ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ്; കായിക പുരസ്കാരം പ്രഖ്യാപിച്ചുരോഹിത്തിന് ഖേല്‍രത്ന, മലയാളി താരം ജിന്‍സി ഫിലിപ്പിന് ധ്യാന്‍ചന്ദ്; കായിക പുരസ്കാരം പ്രഖ്യാപിച്ചു

ഇന്നും 2000ത്തിനടുത്ത് കൊവിഡ് രോഗികൾ, 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ആകെ മരണം 200 കടന്നു!ഇന്നും 2000ത്തിനടുത്ത് കൊവിഡ് രോഗികൾ, 1777 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ, ആകെ മരണം 200 കടന്നു!

സച്ചിനോട് മുഖം തിരിച്ച് ഗെലോട്ട്.... ഒറ്റപ്പെട്ട് പൈലറ്റ് പക്ഷം, വിശ്വാസം തിരിച്ചുപിടിക്കണം!!സച്ചിനോട് മുഖം തിരിച്ച് ഗെലോട്ട്.... ഒറ്റപ്പെട്ട് പൈലറ്റ് പക്ഷം, വിശ്വാസം തിരിച്ചുപിടിക്കണം!!

English summary
The Election Commission of India announced new guidelines for general elections and by-elections during the COVID-19 pandemic
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X