Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയലളിതയുടെ മണ്ഡലത്തില്‍ മരുമകള്‍ ദീപ; പനീര്‍ശെല്‍വം പിന്തുണയ്ക്കും? മുതലെടുത്ത് ഡിഎംകെ!!

അണ്ണാഡിഎംകെക്ക് തന്നെ വിജയം സുനിശ്ചിതമാണ്. പക്ഷേ പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പാണ് അല്‍പ്പം ആശങ്കയ്ക്ക് വക നല്‍കുന്നത്.

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ മണ്ഡലമായ രാധാകൃഷ്ണന്‍ നഗറില്‍ (ആര്‍കെ നഗര്‍) ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്. എഐഎഡിഎംകെയില്‍ ഭിന്നത രൂക്ഷമാവുകയും പാര്‍ട്ടിയില്‍ പിളരുകയും ചെയ്ത പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് ശശികല ക്യാംപിന് നിര്‍ണായകമാണ്.

ജയലളിത അന്തരിച്ചതോടെ എഐഎഡിഎംകെയിയലുണ്ടായ പ്രശ്‌നങ്ങള്‍ സംസ്ഥാന രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്നു. തുടര്‍ന്നാണ് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ജയലളിതയുടെ തോഴി ശശികല പാര്‍ട്ടിയുടെ നേതൃത്വത്തിലെത്തിയതും മുഖ്യമന്ത്രിയാവാന്‍ ശ്രമം നടത്തിയതും. പക്ഷേ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട അവര്‍ ഇപ്പോള്‍ ബെംഗളൂരു ജയിലിലാണ്.

പാര്‍ട്ടി പിളര്‍പ്പ് ആശങ്കക്കിടയാക്കുന്നു

ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. അവരുടെ മണ്ഡലത്തില്‍ അണ്ണാഡിഎംകെക്ക് തന്നെ വിജയം സുനിശ്ചിതമാണ്. പക്ഷേ പാര്‍ട്ടിയിലുണ്ടായ പിളര്‍പ്പാണ് അല്‍പ്പം ആശങ്കയ്ക്ക് വക നല്‍കുന്നത്.

ദീപ ജയകുമാര്‍ മല്‍സരിക്കും

അതേസമയം, ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ ആര്‍കെ നഗറില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടിയും അവര്‍ രൂപീകരിച്ചിരുന്നു. പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപന വേളയിലാണ് ആര്‍കെ നഗറില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചത്.

 പനീര്‍ശെല്‍വം പിന്തുണയ്ക്കും?

എംജിആര്‍ അമ്മ ദീപ പേരവായ് എന്നാണ് ദീപയുടെ പാര്‍ട്ടിയുടെ പേര്. ഇവര്‍ക്ക് എഐഎഡിഎംകെയിലെ പനീര്‍ശെല്‍വം ക്യാംപിന്റെ പിന്തുണയുമുണ്ട്. ജയലളിതയുടെ മരണശേഷം പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷമായപ്പോള്‍ ദീപ, പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

വോട്ട് ഭിന്നിച്ചാല്‍ ഫലം മറ്റൊന്നാവും!!

ദീപയ്‌ക്കൊപ്പം പനീര്‍ശെല്‍വം വിഭാഗം ഉറച്ചുനിന്നാല്‍ ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പ് ദേശീയ ശ്രദ്ധ നേടും. അണ്ണാ ഡിഎംകെ പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥിയെ പനീര്‍ശെല്‍വം വിഭാഗം ഏതായാലും പിന്തുണയ്ക്കില്ല. സ്വാഭാവികമായും അവരുടെ പിന്തുണ ദീപയ്ക്കാവും.

നേട്ടം പ്രതിപക്ഷമായ ഡിഎംകെക്ക്

എന്നാല്‍ പനീര്‍ശെല്‍വം വിഭാഗം സ്വന്തമായി സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുമുണ്ട്. അങ്ങനെ സംഭവിച്ചാല്‍ വോട്ടുകള്‍ ഭിന്നിക്കും. ദീപ, പനീര്‍ശെല്‍വം, ശശികല എന്നീ വിഭാഗങ്ങള്‍ക്കിടയില്‍ വോട്ട് ഭിന്നിച്ചാല്‍ നേട്ടം പ്രതിപക്ഷമായ ഡിഎംകെക്ക് ആയിരിക്കും.

മലപ്പുറത്തും വോട്ടെടുപ്പ് ഏപ്രില്‍ 12ന്

മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അതേ ദിവസം ഏപ്രില്‍ 12ന് തന്നെയാണ് ആര്‍കെ നഗറിലും വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് ഫലം ഏപ്രില്‍ 17ന് പ്രഖ്യാപിക്കും. മാര്‍ച്ച് 23ന് മുമ്പ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+