താമരയുയര്‍ത്തി: മോദിക്കെതിരെ രണ്ട് കേസുകള്‍
അഹമ്മദാബാദ്: തിരഞ്ഞെടുപ്പില്‍ ജയിച്ചാലും മോദി ജയിലിലിരുന്ന് രാജ്യം ഭരിക്കുമോ? കഴിഞ്ഞ ദിവസം വോട്ട് രേഖപ്പെടുത്തിയതിന് ശേഷം തിരഞ്ഞെടുപ്പ് ചിഹ്നം ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച മോദിക്കെതിരെ പൊലീസ് എഫ് ആ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. കുറ്റം തെളിഞ്ഞാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പിലാണ് മോദിക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വോട്ട് രേഖപ്പെടുത്തിയ ശേഷം തിരഞ്ഞെടുപ്പ് ചിഹ്നമായ താമര ഉയര്‍ത്തികാണിക്കുകയും പത്രസമ്മേളനത്തില്‍ പ്രസംഗിക്കുകയും ചെയ്തതിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമാണ് കേസെടുത്തത്. അഹമ്മദാബാദിലെ ഗാന്ധി നഗര്‍ മണ്ഡലത്തിലെ റാണിപ് സ്‌കൂളിലാണ് മോദി വോട്ട് രേഖപ്പെടുത്തിയത്.

പോളിങ് സ്‌റ്റേഷന് നൂറ് മീറ്റര്‍ ചുറ്റളവില്‍ വോട്ടു ചോദിക്കുന്നതിന് വിലക്കുണ്ട്. ഇതു ലംഘിച്ചതിന് ജനപ്രാതിനിധ്യ നിയമത്തിലെ 126(1) (എ), 126 (1) (ബി) എന്നീ വകുപ്പുകള്‍ പ്രകാരം രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ രണ്ടുവര്‍ഷം വരെ തടവു ലഭിക്കുന്ന വകുപ്പാണിത്. ഗുരുതരമായ ചട്ടലംഘനത്തിന്റെ പേരില്‍ മോദിയെ അയോഗ്യനാക്കണമെന്നാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മോദിയുടെ പത്രസമ്മേളനം സംപ്രേക്ഷണം ചെയ്ത ടെലിവിഷന്‍ ചാനലുകള്‍ക്കുമെതിരെ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മോദിയ്ക്കും ബി ജെ പിയ്ക്കും ദൂരവ്യാപകമായ നിയമകുരുക്കുകള്‍ സൃഷ്ടിയ്ക്കുന്ന കേസാണിത്. വോട്ടെടുപ്പ് നടക്കുന്നതിന് 48 മണിക്കൂര്‍ മുമ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന 126ആം വകുപ്പ് ലംഘിച്ച മോദി വോട്ട് രേഖപ്പെടുത്തിയതിന് ശേഷം ബി ജെ പിയ്ക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുകയും കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications