വിവാദ പ്രസ്താവന... അനുരാഗ് താക്കൂറിനും പര്‍വേശ് വര്‍മയ്ക്കും പ്രചാരണ വിലക്ക്, ബിജെപിക്ക് തിരിച്ചടി!!
ദില്ലി: ഷഹീന്‍ബാഗില്‍ പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. ദേശദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്ന കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ പ്രസ്താവനയിലാണ് നടപടി. 72 മണിക്കൂര്‍ നേരത്തേക്ക് പ്രചാരണത്തില്‍ നിന്ന് അനുരാഗിനെ വിലക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. ബിജെപി എംപി പര്‍വേശ് വര്‍മയെയും വിലക്കിയിട്ടുണ്ട്. 96 മണിക്കൂര്‍ നേരത്തേക്കാണ് വിലക്കിയത്.

പര്‍വേശ് വര്‍മ നേരത്തെ ഷഹീന്‍ബാഗിലെ സമരക്കാര്‍ വീടുകളില്‍ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് പ്രസതാവന നടത്തിയിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിച്ചത്. അനുരാഗ് താക്കൂറിന് മൂന്ന് ദിവസത്തേക്കും പര്‍വേശ് വര്‍മയ്ക്ക് നാല് ദിവസത്തേക്കുമാണ് വിലക്കേര്‍പ്പെടുത്തിയത്. നേരത്തെ ഇരുവരെയും താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ഷഹീന്‍ബാഗിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ബിജെപി നേതാവ് കപില്‍ മിശ്രയെയും തിരഞ്ഞെടുപ്പ് കമ്മീഷന് വിലക്കിയിരുന്നു. ബിജെപിക്ക് വന്‍ തിരിച്ചടിയാണിത്. അതേസമയം താരപ്രചാരകരില്‍ നിന്ന് നീക്കിയാലും ഇവര്‍ക്ക് ദില്ലിയില്‍ പ്രചാരണം നടത്താന്‍ സാധിക്കും. ഓരോ സ്ഥാനാര്‍ത്ഥിക്കും അനുവദിച്ച തുകയില്‍ നിന്ന് ഇവരുടെ പ്രചാരണത്തിനായി ചെലവഴിക്കേണ്ടി വരും. തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെ പ്രശ്നങ്ങളുണ്ടാവുമെന്നും അഭ്യൂഹമുണ്ട്.
അതേസമയം ജാമിയയില്‍ വെടിവെപ്പുണ്ടായ സംഭവത്തില്‍ അനുരാഗ് താക്കൂറിനെ ഒവൈസി കുറ്റപ്പെടുത്തിയിരിക്കുകയാണ്. പോലീസുകാര്‍ നോക്കി നില്‍ക്കെ ഒരു തീവ്രവാദി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് അനുരാഗ് താക്കൂറിനെ വര്‍ഗീയ പ്രസംഗങ്ങള്‍ കാരണമാണെന്ന് ഒവൈസി ആരോപിച്ചു. അക്രമികളെ വസ്ത്രത്തിലൂടെ തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദങ്ങള്‍ സത്യമായെന്നും ഒവൈസി പരിഹസിച്ചു.
-
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications