കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാദ പ്രസ്താവന... അനുരാഗ് താക്കൂറിനും പര്‍വേശ് വര്‍മയ്ക്കും പ്രചാരണ വിലക്ക്, ബിജെപിക്ക് തിരിച്ചടി!!

Google Oneindia Malayalam News

ദില്ലി: ഷഹീന്‍ബാഗില്‍ പൗരത്വ പ്രക്ഷോഭകര്‍ക്കെതിരെ വിവാദ പ്രസ്താവന നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ നടപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ദേശദ്രോഹികളെ വെടിവെച്ച് കൊല്ലണമെന്ന കേന്ദ്ര മന്ത്രി അനുരാഗ് താക്കൂറിന്റെ പ്രസ്താവനയിലാണ് നടപടി. 72 മണിക്കൂര്‍ നേരത്തേക്ക് പ്രചാരണത്തില്‍ നിന്ന് അനുരാഗിനെ വിലക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപി എംപി പര്‍വേശ് വര്‍മയെയും വിലക്കിയിട്ടുണ്ട്. 96 മണിക്കൂര്‍ നേരത്തേക്കാണ് വിലക്കിയത്.

1

പര്‍വേശ് വര്‍മ നേരത്തെ ഷഹീന്‍ബാഗിലെ സമരക്കാര്‍ വീടുകളില്‍ കയറി സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് പ്രസതാവന നടത്തിയിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. അനുരാഗ് താക്കൂറിന് മൂന്ന് ദിവസത്തേക്കും പര്‍വേശ് വര്‍മയ്ക്ക് നാല് ദിവസത്തേക്കുമാണ് വിലക്കേര്‍പ്പെടുത്തിയത്. നേരത്തെ ഇരുവരെയും താരപ്രചാരകരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയോട് ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ഷഹീന്‍ബാഗിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ബിജെപി നേതാവ് കപില്‍ മിശ്രയെയും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. ബിജെപിക്ക് വന്‍ തിരിച്ചടിയാണിത്. അതേസമയം താരപ്രചാരകരില്‍ നിന്ന് നീക്കിയാലും ഇവര്‍ക്ക് ദില്ലിയില്‍ പ്രചാരണം നടത്താന്‍ സാധിക്കും. ഓരോ സ്ഥാനാര്‍ത്ഥിക്കും അനുവദിച്ച തുകയില്‍ നിന്ന് ഇവരുടെ പ്രചാരണത്തിനായി ചെലവഴിക്കേണ്ടി വരും. തിരഞ്ഞെടുപ്പ് സമയത്ത് ഇവിടെ പ്രശ്‌നങ്ങളുണ്ടാവുമെന്നും അഭ്യൂഹമുണ്ട്.

അതേസമയം ജാമിയയില്‍ വെടിവെപ്പുണ്ടായ സംഭവത്തില്‍ അനുരാഗ് താക്കൂറിനെ ഒവൈസി കുറ്റപ്പെടുത്തിയിരിക്കുകയാണ്. പോലീസുകാര്‍ നോക്കി നില്‍ക്കെ ഒരു തീവ്രവാദി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത് അനുരാഗ് താക്കൂറിനെ വര്‍ഗീയ പ്രസംഗങ്ങള്‍ കാരണമാണെന്ന് ഒവൈസി ആരോപിച്ചു. അക്രമികളെ വസ്ത്രത്തിലൂടെ തിരിച്ചറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദങ്ങള്‍ സത്യമായെന്നും ഒവൈസി പരിഹസിച്ചു.

ഷഹീന്‍ബാഗില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തും... മുസ്ലീങ്ങള്‍ക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ്!!ഷഹീന്‍ബാഗില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തും... മുസ്ലീങ്ങള്‍ക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ്!!

English summary
ec bans anurag thakur and parvesh verma from campaigning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X