കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടിലെ രണ്ട് മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം റദ്ദാക്കി

  • By Pratheeksha
Google Oneindia Malayalam News

ദില്ലി: മാറ്റിവച്ച തമിഴ്‌നാട്ടിലെ അരുവാക്കുറിച്ചി,തഞ്ചാവൂര്‍ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം തിരഞ്ഞെടുപ്പു കമ്മീഷന്‍ റദ്ദാക്കി. പത്രിക സമര്‍പ്പണമടക്കമുളളവ വീണ്ടും നടത്തണമെന്നാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. പുതുക്കിയ തിരഞ്ഞെടുപ്പ് തിയ്യതി പിന്നീട് അറിയിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചരിത്രത്തിലാദ്യമായാണ് വിജ്ഞാപനം റദ്ദാക്കി പത്രിക സമര്‍പ്പണമടക്കം പുതുക്കി നല്‍കാന്‍ ആവശ്യപ്പെടുന്നത്.

വോട്ടര്‍മാരെ സ്വാധീനിക്കാനായി വ്യാപകമായ തോതില്‍ പണവും സമ്മാനങ്ങളും വിതരണം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഈ മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് മാറ്റിവച്ചത്. ആദ്യം മെയ് 23 നു തിരഞ്ഞെടുപ്പ് നടത്തായിരുന്നു ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് ജൂണ്‍ 13 ലേയ്ക്കു മാറ്റുകയായിരുന്നു.

04-1423038402-electioncommission

അതാണ് വീണ്ടും റദ്ദാറദ്ദാക്കിയത്‌. വിവിധ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ വീട്ടില്‍ നിന്ന് വോട്ടര്‍മാരെ സ്വാധീനിക്കാനായി വച്ച കോടികണക്കിനു രൂപയും വസ്ത്രങ്ങളും മറ്റും പിടിച്ചെടുത്തിരുന്നു.

English summary
in a first in India’s electoral history, the Election Commission on Saturday decided to rescind the notification and conduct polls afresh ‘in due course of time’ to two Tamil Nadu Assembly seats following evidence of use of money to influence voters.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X