കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുഖ്യമന്ത്രി മല്‍സരിക്കും; വിചിത്ര നീക്കം, അയോഗ്യത നീക്കി

Google Oneindia Malayalam News

ദില്ലി: ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ അയോഗ്യരാകുമെന്ന സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെ, സിക്കിമില്‍ മുഖ്യമന്ത്രി പ്രേം സിങ് തമാങിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇളവ്. ആറ് വര്‍ഷത്തെ അയോഗ്യത കുറച്ച് ഒരു വര്‍ഷമാക്കി ചുരുക്കുകയായിരുന്നു കമ്മീഷന്‍. ഇതോടെ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മുഖ്യമന്ത്രിക്ക് അവസരമൊരുങ്ങി. മുഖ്യമന്ത്രിക്ക് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്തുകളിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Sikkim

പശുവിതരണ പദ്ധതിക്ക് അനുവദിച്ച ഫണ്ടില്‍ തിരിമറി നടത്തിയ കേസിലാണ് തമാങ് ശിക്ഷിക്കപ്പെട്ടത്. തുടര്‍ന്ന് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍ നിന്ന് അദ്ദേഹത്തെ ആറ് വര്‍ഷം അയോഗ്യനാക്കിയിരുന്നു. 2018 ആഗസ്റ്റ് 10നാണ് അയോഗ്യത പ്രഖ്യാപിച്ചത്. 2024 ആഗസ്റ്റ് പത്ത് വരെ അയോഗ്യത തുടരണം. എന്നാല്‍ ഒരു വര്‍ഷവും ഒരുമാസവും കഴിഞ്ഞ വേളയില്‍ തമാങിനെതിരായ അയോഗ്യത തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീക്കി. അദ്ദേഹത്തിന്മേല്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കും പാര്‍ട്ടിക്കും വിശ്വാസമുണ്ടെന്ന വിചിത്ര ന്യായത്തോടെയാണ് കമ്മീഷന്‍ ഇളവ് നല്‍കിയത്.

സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്സൗദിയില്‍ കടന്ന് ഹൂത്തികള്‍; സൈനികരെ തടവിലാക്കി, ഉന്നത ഉദ്യോഗസ്ഥരെയും- റിപ്പോര്‍ട്ട്

സിക്കിം ക്രാന്തികാരി മോര്‍ച്ച (എസ്‌കെഎം) നേതാവാണ് തമാങ്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിയാണ് ഭൂരിപക്ഷം നേടിയത്. മെയ് 27ന് തമാങ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി. പിന്നീട് ആറ് മാസത്തിനകം തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് വിജയിച്ചാലേ മുഖ്യമന്ത്രി പദവില്‍ തുടരാന്‍ അദ്ദേഹത്തിന് സാധിക്കൂ. എന്നാല്‍ അയോഗ്യത നിലനില്‍ക്കുന്നതിനാല്‍ മുഖ്യമന്ത്രി പദം തെറിക്കുമെന്ന സാഹചര്യമായിരുന്നു. ഈ വേളയിലാണ് കമ്മീഷന്‍ ഇളവ് നല്‍കിയിരിക്കുന്നത്.

1990കളില്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായിരിക്കെയാണ് തമാങ് അഴിമതി നടത്തിയത്. 2003ല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞവര്‍ഷമാണ് ശിക്ഷ വിധിച്ചത്. തൊട്ടുപിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആറ് വര്‍ഷത്തെ അയോഗ്യത പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായിട്ടാണ് തമാങിന് ഇളവ് നല്‍കിയതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. തന്റെ അയോഗ്യത നീക്കണമെന്നാവശ്യപ്പെട്ട് തമാങ് ജൂലൈയില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ തമാങ് തങ്ങളെ സമീപിച്ചിട്ടില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നത്.

English summary
EC cuts Sikkim CM’s disqualification period, paving the way for him to contest bypoll
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X