കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൂത്ത് പിടുത്തം, തിര. കമ്മീഷന്റെ പരാജയം: മോദി

  • By Aswathi
Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷമായ രണ്ടും കല്‍പിച്ചാണ് മോദി. തനിക്കെതിരെ ഇനിയും കേസെടുക്കുന്നെങ്കില്‍ എടുക്കട്ടെ എന്ന് പറഞ്ഞു കൊണ്ടു തന്നെയാണ് വിമര്‍ശനവുമായി വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ബൂത്തു പിടുത്തം തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞില്ലെന്ന് മോദി കുറ്റപ്പെടുത്തി.

ബൂത്ത് പിടുത്തം തടയാന്‍ കമ്മീഷന് കഴിഞ്ഞില്ലെന്നും ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരാജയപ്പെട്ടെന്നും മോദി ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് തന്റെ കടമ നിര്‍വഹിക്കാന്‍ കഴിഞ്ഞില്ല. ബീഹാറിലും ബംഗാളിലും കൂടുതല്‍ ബൂത്ത് പിടിത്തവും വോട്ടിങിനിടെ ആക്രമണങ്ങളുമുണ്ടായി -മോദി പറഞ്ഞു.

Narendra Modi

താന്‍ ഇത് പറഞ്ഞത് ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇനിയും തന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്ന് മോദി തിരഞ്ഞെടുപ്പ് കമ്മീഷനെ വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

ഏപ്രില്‍ മുപ്പതിന് നടന്ന ഏഴാം ഘട്ട വോട്ടെടുപ്പില്‍, വോട്ട് രേഖപ്പെടുത്തിയതിന് ശേഷം സ്ഥാനാര്‍ത്ഥി കൂടെയായ മോദി തിരഞ്ഞെടുപ്പ് ചിഹ്നം ഉയര്‍ത്തിക്കാട്ടുകയും വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തത് തിരഞ്ഞെടുപ്പ് ചട്ടം ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരം ഗുജാറത്ത് പൊലീസ് മോദിക്കെതിരെ കേസെടുത്തിരുന്നു. ഇതിനെയാണ് പരോക്ഷമായി മോദി ഇടയ്ക്കിടെ താങ്ങിയത്.

English summary
Accusing Election Commission of inaction, BJP prime ministerial candidate Narendra Modi today said the poll panel failed to check violence and rigging during elections in West Bengal, Bihar and Uttar Pradesh.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X