കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാര്‍ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലാക്കിയത് മോദിയുടെ സൗകര്യം നോക്കിയെന്ന് പ്രതിപക്ഷം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ബീഹാര്‍ തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലാക്കിയത് മോദിയുടെ സൗകര്യം നോക്കി | Oneindia Malayalam

ദില്ലി: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രഖ്യാപനത്തിനെയും തിരഞ്ഞെടുപ്പ് തീയതിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെ വരെയും വിമര്‍ശിക്കുകയാണ് പ്രതിപക്ഷം. ബീഹാറില്‍ പ്രതിപക്ഷപാര്‍ട്ടികള്‍ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തെ കുറിച്ച് പരാതികളുന്നയിക്കയാണ് ഇപ്പോള്‍. എന്‍ഡിഎയെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബീഹാറില്‍ ഏഴു ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

മത്സരിക്കാൻ മാത്രമല്ല സംസാരിക്കാനും പ്രിയങ്കയില്ല; അണിയറയിൽ തന്ത്രങ്ങൾ മെനഞ്ഞ് പ്രിയങ്കാ ഗാന്ധിമത്സരിക്കാൻ മാത്രമല്ല സംസാരിക്കാനും പ്രിയങ്കയില്ല; അണിയറയിൽ തന്ത്രങ്ങൾ മെനഞ്ഞ് പ്രിയങ്കാ ഗാന്ധി

ബീഹാറില്‍ 40 നിയോജകമണ്ഡലങ്ങളാണ് ഉള്ളത്. ഇതില്‍ ആദ്യ രണ്ട് ഘട്ടത്തില്‍ നാല് മണ്ഡലങ്ങളിലേക്ക് മാത്രമാണ് തിരഞ്ഞെടുപ്പ് നടക്കുക. അടുത്തമൂന്ന് ഘട്ടങ്ങളിലായി അഞ്ച് മണ്ഡലങ്ങളിലേക്കും ശേഷിക്കുന്ന 17 മണ്ഡലങ്ങളില്‍ അവസാന രണ്ട് ഘട്ടങ്ങളിലുമായി തിരഞ്ഞെടുപ്പ് നടക്കും. അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ബീഹാറിന്റേതിന് ഇരട്ടി മണ്ഡലങ്ങള്‍ ഉണ്ടെന്നും എന്നിട്ടും ഇരു സംസ്ഥാനങ്ങളിലും ഏഴ് ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തുന്നതില്‍ അനൗചിത്യമുണ്ടെന്നും പറയുന്നു. സമാനമായി 42 സീറ്റുള്ള പശ്ചിമ ബംഗാളിലും ഏഴ് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്.

electioncommission-15

2014ല്‍ ഒറ്റഘട്ടമായി കര്‍ണാടകയില്‍ നടത്തിയ തിരഞ്ഞെടുപ്പ് ഈ വര്‍ഷം രണ്ട് ഘട്ടമായാണ് നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നരേന്ദ്രമോദിക്ക് സൗകര്യമുള്ള ദിവസത്തിലാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്നും ബീഹാറിലെ പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നു. ബിജെപിയുടെ ക്രൗഡ് പുള്ളറായ മോദിക്ക് പാര്‍ട്ടിക്ക് വേരോട്ടമില്ലാത്ത സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടുതല്‍ സമയം വേണ്ടതിനാലാണ് ഇത്തരത്തില്‍ തീയതി പ്രഖ്യാപിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു.


ബീഹാറിലെ മുന്‍മുഖ്യമന്ത്രിയും എന്‍ഡിഎയിലെ മുന്‍ഘടകകക്ഷിയുമായ ജിതിന്‍ റാം മാഞ്ചി സമാനമായ ആരോപണവുമായി രംഗത്തെത്തിയിരുന്നു. 2014ല്‍ ബീഹാറില്‍ ആറ് ഘട്ടമായാണ് ലോകസഭ തിരഞ്ഞെടുപ്പ് നടത്തിയിരുന്നത്.

English summary
EC helping NDA in Bihar says opposition parties, this is due to the seven phase polling in the 40 constituencies in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X