കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ക്കരെക്ക് ശാപം; പ്രഗ്യ സിങ് താക്കൂറിന് നോട്ടീസ്, രക്തസാക്ഷിയെ അപമാനിച്ച പ്രഗ്യ മാപ്പ് പറഞ്ഞു

Google Oneindia Malayalam News

ഭോപ്പാല്‍: ഭോപ്പാല്‍ മണ്ഡലത്തില്‍ മല്‍സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥിയും മലേഗാവ് സ്‌ഫോടന കേസിലെ പ്രതിയുമായ പ്രഗ്യ സിങ് താക്കൂറിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്. മലേഗാവ് കേസ് അന്വേഷിച്ച എടിഎസ് ഓഫീസര്‍ ഹേമന്ദ് കര്‍ക്കരെക്കെതിരെ പ്രഗ്യ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. തന്റെ ശാപമാണ് കര്‍ക്കരെ മുംബൈ ആക്രമണത്തിനിടെ തീവ്രവാദികളുടെ കൈകളാല്‍ കൊല്ലപ്പെടാന്‍ കാരണമെന്ന് പ്രഗ്യ പറഞ്ഞിരുന്നു. തന്നെ കസ്റ്റഡിയില്‍ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.

Sahdhvi

പ്രഗ്യക്കെതിരെ കോണ്‍ഗ്രസും എഎപിയുമടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു. തൊട്ടുപിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്. രാജ്യത്തിന് വേണ്ടി രക്തസാക്ഷിത്വം വഹിച്ച വ്യക്തിയെ അപമാനിച്ചുവെന്നാണ് പ്രഗ്യക്കെതിരായ ആരോപണം. തന്റെ വാക്കുകള്‍ വിവാദമായതോടെ പ്രഗ്യ മാപ്പ് ചോദിച്ചു രംഗം ശാന്തമാക്കാന്‍ ശ്രമിച്ചിരുന്നു. പ്രഗ്യക്കെതിരെ നടപടി വേണമെന്ന് കര്‍ക്കരെയുടെ സഹപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

തന്നെ കള്ളക്കേസില്‍ കുടുക്കിയ കര്‍ക്കരെയെ താന്‍ ശപിച്ചുവെന്നും 45ാംദിവസം കര്‍ക്കരെ കൊല്ലപ്പെട്ടുവെന്നും തന്റെ ശാപം ഏറ്റതാണ് മരണകാരണമെന്നും പ്രഗ്യ സിങ് പറയുന്നു. രാജ്യം നടുങ്ങിയ മുംബൈ ഭീകരാക്രണ വേളയില്‍ പാകിസ്താന്‍ തീവ്രവാദികളുടെ വെടിയേറ്റാണ് കര്‍ക്കരെ കൊല്ലപ്പെട്ടത്. എന്നാല്‍ ഇത് തന്റെ ശാപം മൂലമാണെന്ന് പ്രഗ്യ പറയുന്നു. കസ്റ്റഡിയില്‍ തനിക്ക് കൊടിയ പീഡനം നേരിടേണ്ടിവന്നുവെന്നും കേസില്‍ തന്നെ കുടുക്കുകയായിരുന്നുവെന്നും പറഞ്ഞ പ്രഗ്യ പൊട്ടിക്കരഞ്ഞു.

ചാടിക്കളിയില്‍ ഒടുവില്‍ അടിവീണത് ബിജെപിക്ക്; ബിഎസ്പിക്ക് കിട്ടിയ പണിക്ക് തിരിച്ചടിച്ചത് എസ്പി!!ചാടിക്കളിയില്‍ ഒടുവില്‍ അടിവീണത് ബിജെപിക്ക്; ബിഎസ്പിക്ക് കിട്ടിയ പണിക്ക് തിരിച്ചടിച്ചത് എസ്പി!!

സഹിക്കാവുന്നതിന് അപ്പുറം തന്നെ കര്‍ക്കരെ പീഡിപ്പിച്ചുവെന്ന് പ്രഗ്യ പറയുന്നു. രാജ്യം അശോക ചക്ര നല്‍കി ആദരിച്ച ഉദ്യോഗസ്ഥനെതിരെ ആരോപണം ഉന്നയിച്ചതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നു. എന്നാല്‍ പ്രഗ്യയുടെ സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ചാണ് പ്രധാനമന്ത്രി മോദി പ്രതികരിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങിനെതിരെയാണ് പ്രഗ്യസിങ് താക്കൂര്‍ മല്‍സരിക്കുന്നത്. 1989 മുതല്‍ ബിജെപി ജയിക്കുന്ന മണ്ഡലമാണ് മധ്യപ്രദേശിലെ ഭോപ്പാല്‍. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യത്തിലിറങ്ങിയ പ്രഗ്യ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെതിരെ മലേഗാവ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടയാളുടെ ബന്ധു കോടതിയെ സമീപിച്ചിട്ടുണ്ട്.

കൂടുതല്‍ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്ക് ക്ലിക്ക് ചെയ്യൂ

English summary
EC Issues Notice to Pragya Thakur Over Remarks on Karkare
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X