ടീച്ചര്‍മാരെ ഭീഷണിപ്പെടുത്തി; മുലായത്തിന് നോട്ടീസ്
ലഖ്നൊ: ലോക്സഭ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അധ്യാപകരുടെ പ്രമോഷന് തടഞ്ഞുവെക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ചെയര്‍മാനുമായ മുലായം സിംഗ് യാദവിന്റെ ഭീഷണി. അധ്യാപകര്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും തന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്തു എന്ന് ഉറപ്പാക്കണമെന്നും മുലായം ആവശ്യപ്പെട്ടു.
ഞാന്‍ പറയുന്നത് കേള്‍ക്കുക. എസ് പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പ്രമോഷന് സര്‍ക്കാര്‍ റദ്ദാക്കും. നിങ്ങള്‍ മാത്രമല്ല, നിങ്ങളുടെ വീട്ടുകാരും ബന്ധുക്കളും കൂട്ടുകാരും എസ് പിക്ക് വോട്ടുചെയ്യണം. ഒന്നും വെറുതെ കിട്ടില്ല. ഞങ്ങളുടെ സര്‍ക്കാര്‍ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണം - മുലായം പറഞ്ഞു.

സ്വന്തം പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് അധ്യാപകരം ഭീഷണിപ്പെടുത്തിയ മുലായം സിംഗ് യാദവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കാരണം കാണിക്കല്‍ നോട്ടീസയച്ചു. സാമുദായിക സ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ എസ പി നേതാവ് അസം ഖാനെ കമ്മീഷന് ഉത്തര്‍ പ്രദേശില്‍ റാലികള്‍ നടത്തുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്.
എന്‍ സി പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കുടിവെള്ളം മുട്ടിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഉത്തര്‍ പ്രദേശില്‍ മുലായം സിംഗ് യാദവും സമാനമായ ഭീഷണി മുഴക്കിയിരിക്കുന്നത്. ബലാത്സംഗം ആണ്‍കുട്ടികളുടെ കൈപ്പിഴ മാത്രമാണെന്നും അതിന് വധശിക്ഷ പോലുളള കടുത്ത ശിക്ഷകള്‍ നല്കകരുത് എന്നും പറഞ്ഞ് മുലായം വിവാദങ്ങളില്‍ പെട്ടിരുന്നു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications