കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടീച്ചര്‍മാരെ ഭീഷണിപ്പെടുത്തി; മുലായത്തിന് നോട്ടീസ്

Google Oneindia Malayalam News

ലഖ്‌നൊ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അധ്യാപകരുടെ പ്രമോഷന്‍ തടഞ്ഞുവെക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി ചെയര്‍മാനുമായ മുലായം സിംഗ് യാദവിന്റെ ഭീഷണി. അധ്യാപകര്‍ മാത്രമല്ല, അവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും തന്റെ പാര്‍ട്ടിക്ക് വോട്ട് ചെയ്തു എന്ന് ഉറപ്പാക്കണമെന്നും മുലായം ആവശ്യപ്പെട്ടു.

ഞാന്‍ പറയുന്നത് കേള്‍ക്കുക. എസ് പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പ്രമോഷന്‍ സര്‍ക്കാര്‍ റദ്ദാക്കും. നിങ്ങള്‍ മാത്രമല്ല, നിങ്ങളുടെ വീട്ടുകാരും ബന്ധുക്കളും കൂട്ടുകാരും എസ് പിക്ക് വോട്ടുചെയ്യണം. ഒന്നും വെറുതെ കിട്ടില്ല. ഞങ്ങളുടെ സര്‍ക്കാര്‍ നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കണമെങ്കില്‍ നിങ്ങള്‍ ഞങ്ങളുടെ പാര്‍ട്ടിക്ക് വോട്ട് ചെയ്യണം - മുലായം പറഞ്ഞു.

mulayam

സ്വന്തം പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് അധ്യാപകരം ഭീഷണിപ്പെടുത്തിയ മുലായം സിംഗ് യാദവിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. സാമുദായിക സ്പര്‍ദ്ധയുണ്ടാക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയ എസ പി നേതാവ് അസം ഖാനെ കമ്മീഷന്‍ ഉത്തര്‍ പ്രദേശില്‍ റാലികള്‍ നടത്തുന്നതില്‍ നിന്നും വിലക്കിയിരിക്കുകയാണ്.

എന്‍ സി പി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ കുടിവെള്ളം മുട്ടിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഉത്തര്‍ പ്രദേശില്‍ മുലായം സിംഗ് യാദവും സമാനമായ ഭീഷണി മുഴക്കിയിരിക്കുന്നത്. ബലാത്സംഗം ആണ്‍കുട്ടികളുടെ കൈപ്പിഴ മാത്രമാണെന്നും അതിന് വധശിക്ഷ പോലുളള കടുത്ത ശിക്ഷകള്‍ നല്‍കകരുത് എന്നും പറഞ്ഞ് മുലായം വിവാദങ്ങളില്‍ പെട്ടിരുന്നു.

English summary
EC slaps show cause notice on Mulayam for threatening teachers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X