കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പ്; തിയ്യതികള്‍ ഇന്ന് പ്രഖ്യാപിച്ചേക്കും

Google Oneindia Malayalam News

ദില്ലി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ തിയ്യതി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിച്ചേക്കും. നവംബര്‍ രണ്ടിനാണ് ഹരിയാനാ നിയമസഭയുടെ കാലാവാധി അവസാനിക്കുന്നത്. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി തീരുന്നത് നവംബര്‍ ഒമ്പതിനും. ഇന്നുമുതല്‍ ഏത് നിമിഷവും പ്രഖ്യാപനം ഉണ്ടായേക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രഖ്യാപനത്തോടെ രണ്ട് സംസ്ഥാനങ്ങളിലും മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും.

'തൊട്ടാല്‍ കത്തും':അമേരിക്കയോ സൗദിയോ അക്രമിച്ചാല്‍ ഫലം സംമ്പൂര്‍ണ്ണ യുദ്ധമെന്ന് ഇറാന്‍'തൊട്ടാല്‍ കത്തും':അമേരിക്കയോ സൗദിയോ അക്രമിച്ചാല്‍ ഫലം സംമ്പൂര്‍ണ്ണ യുദ്ധമെന്ന് ഇറാന്‍

ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് കൂടി ഇതോടൊപ്പം നടക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നെങ്കിലും പ്രഖ്യാപനം ഉടന്‍ ഉണ്ടാകില്ലെന്നാണ് തെരഞ്ഞെടുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജാര്‍ഖണ്ഡ് നിയമസഭയുടെ കാലാവധി തീരാന്‍ മൂന്നു മാസം ശേഷിക്കുന്നതിനാലാണ് അവിടുത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടനുണ്ടാവാത്തത്. ജനുവരി അഞ്ചിനാണ് ജാര്‍ഘണ്ഡ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.

elections

2014 ല്‍ രണ്ട് സംസ്ഥാനങ്ങളിലും ഒരുമിച്ചായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. സെപ്തംബര്‍ 12 ന് രണ്ട് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായി ഒക്ടോബര്‍ 15 നായിരുന്നു വോട്ടെടുപ്പ് നടന്നത്. രണ്ട് സംസ്ഥാനങ്ങളിലും നിലവില്‍ ബിജെപിയാണ് ഭരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇരുസംസ്ഥാനങ്ങളിലും കാഴ്ച്ച വെച്ച പ്രകടനത്തിന്‍റെ ആത്മവിശ്വാസത്തില്‍ ഭരണത്തുടര്‍ച്ച സാധ്യമാകുമെന്നാണ് ബിജെപി പ്രതീക്ഷ. അതേസമയം ഏത് വിധേനയും അധികാരത്തില്‍ തിരിച്ചെത്താനാണ് കോണ്‍ഗ്രസിന്‍റെ നീക്കം.

വിക്രം ലാൻഡർ എന്നോ മരിച്ചു. ഓട്ടോമാറ്റിക് ലാൻഡിംഗ് പ്രോഗ്രാം പിഴച്ചെന്ന് കണ്ടെത്തൽവിക്രം ലാൻഡർ എന്നോ മരിച്ചു. ഓട്ടോമാറ്റിക് ലാൻഡിംഗ് പ്രോഗ്രാം പിഴച്ചെന്ന് കണ്ടെത്തൽ

കശ്മീരിൽ കാലിടറി പാകിസ്താൻ: യുഎന്നിൽ പ്രമേയമില്ല, പരാതി ഉന്നയിക്കാൻ ലോകരാജ്യങ്ങൾ പിന്തുണച്ചില്ല!!കശ്മീരിൽ കാലിടറി പാകിസ്താൻ: യുഎന്നിൽ പ്രമേയമില്ല, പരാതി ഉന്നയിക്കാൻ ലോകരാജ്യങ്ങൾ പിന്തുണച്ചില്ല!!

English summary
EC likely to announce poll dates for Maharashtra, Haryana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X