കോലിയും അമീര്‍ഖാനും തിരഞ്ഞെടുപ്പ് ഐക്കണ്‍?
ദില്ലി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് തീര്‍ച്ചയായും ഒരു താര സമ്പന്ന മത്സരമാണ്. തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി സിനിമാതാരങ്ങള്‍ക്ക് നില്ക്കാമെങ്കില് തിരഞ്ഞെടുപ്പിനെ കുറിച്ച് ജനങ്ങള്‍ക്ക് പറഞ്ഞു കൊടുക്കാനും ആ മേഖലയില്‍ നിന്ന് ചിലരെങ്കിലും വരണം. സിനിമാ മേഖലയില്‍ നിന്ന് മാത്രമല്ല കായിക മേഖലയില്‍ നിന്ന് ചിലരും തിരഞ്ഞെടുപ്പിനെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ എത്തുന്നുണ്ട്.
വരുന്ന തിരഞ്ഞെടുപ്പില്‍ നാഷണല്‍ ഐക്കണായ ബോളിവുഡ് താരം അമീര്‍ ഖാനെയും ക്രിക്കറ്റ് താരം വീരാട് കോലിയെയും നിയമിക്കാനുള്ള ഒരുക്കത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്. തിരഞ്ഞെടുപ്പില്‍ പങ്കാളികളാകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് ഇവരെ നിയമിക്കുന്നത്. ഇവരെ മുന്‍ നിര്‍ത്തി കൂടുതല്‍ വോട്ടര്‍മാരെ പോളിങ് ബൂത്തിലേയ്ക്ക് എത്തിക്കാനുള്ള പ്രചാരണ പരിപാടിയും നടത്താനാണ് കമ്മീഷന്റെ തീരുമാനം.
നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നാഷണല്‍ ഐക്കണ്‍ പട്ടികയിലുള്ളവരെ പരിചയപ്പെടൂ.

അമീര്‍ ഖാന്
സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഇടപെടുന്ന വ്യക്തിയാണ് അമീര്ഖാന്. അതുകൊണ്ട് തന്നെ തീര്‍ച്ചയായും ഒരു വോട്ടിന്റെ പ്രാധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാന്‍ അദ്ദേഹത്തിന് കഴിയും

വിരാട് കോലി
ക്രിക്കറ്റില്‍ പുതിയ ഭാവി തേടുമ്പോഴും ഭാരതീയനെന്നനിലയില് കോലിയും വോട്ടിന് ഏറെ പ്രധാന്യം നല്കുന്ന ആളാണ്. കഴിഞ്ഞ ദില്ലി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബോധവത്കരണ ക്ലാസ് നല്‍കിയവരുടെ കൂട്ടത്തില്‍ കോലിയുമുണ്ടായിരുന്നു.

ഡോ. എ പി ജെ അബ്ദുള്‍ കലാം
ഒരോ വോട്ടിന്റെയും പ്രധാന്യത്തെ കുറിച്ച് മുന്‍ രാഷ്ട്രപതി തന്നെ പറയുമ്പോള്‍ അത് ജനം ചെവിക്കൊടുക്കാതിരിക്കില്ല.

എം എസ് ധോണി
ഇന്ത്യയ്ക്ക് വേണ്ടി പൊരുതുന്നവരാണ് ഒരര്‍ത്ഥത്തില്‍ ക്രിക്കറ്റ് താരങ്ങളും. ആ നിലയ്ക്ക് ഭാരതത്തിന്റെ നിലനില്പിന് ഒരു വോട്ട് എത്രത്തോളം പ്രധാന്യമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയ്ക്കും ചിലത് പറയാനുണ്ട്.

എം സി മേരിക്കോം
ബോക്സിങ് താരം എം സി മാരി കോമും തിരഞ്ഞെടുപ്പിന് പങ്കാളികളാകേണ്ടതിന്റെ പ്രധാന്യത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കും.

സൈന നേവാള്‍
ബാഡ്മിന്റണ്‍ താരം സൈന നേവാളാണ് നിലവില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നാഷണ്‍ ഐക്കണ്‍ പട്ടികയിലുള്ള പട്ടികയിലുള്ള മറ്റൊരു സെലിബ്രേറ്റി
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications