കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് ക്ലീൻചിറ്റ്; രാഹുലിന് കുരുക്ക്, തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു, 2 ദിവസത്തിനകം മറുപടി

Google Oneindia Malayalam News

Recommended Video

cmsvideo
മോദിക്ക് ക്ലീൻചിറ്റ്, രാഹുലിനെതിരെ നോട്ടീസ്

ദില്ലി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. മധ്യപ്രദേശിലെ പ്രചാരണ റാലിയിൽ ആദിവാസി നിയമവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് നടപടി. ആദിവാസികളെ വെടിവെച്ച് കൊല്ലാൻ അനുവദിക്കുന്ന നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്നുവെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. രണ്ട് ദിവസത്തിനകം രാഹുൽ ഗാന്ധി കമ്മീഷന് വിശദീകരണം നൽകണമെന്നാണ് ആവശ്യം.

''പോലീസുകാർക്ക് ആദിവാസികൾക്ക് നേരെ വെടിയുതിർക്കാൻ അനുവാദം നൽകുന്ന പുതിയ നിയമം മോദി സർക്കാർ കൊണ്ടുവന്നു. ആദിവാസികളെ ആക്രമിക്കാൻ അനുവാദം നൽകുന്നതാണ് നിയമം. അവർ നിങ്ങളുടെ ഭൂമിയും, വനവും, ജലവും കൈയ്യേറി'' ഏപ്രിൽ 23ന് മധ്യപ്രദേശിൽ നടന്ന റാലിയിൽ രാഹുൽ ഗാന്ധിയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു.

 ഏറെ നാളത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് ഫലം... മസൂദ് അസറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചു! ഏറെ നാളത്തെ ഇന്ത്യയുടെ കാത്തിരിപ്പിന് ഫലം... മസൂദ് അസറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചു!

main

അതേസമയം പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിൽ വോട്ട് ചോദിച്ചെന്ന് പരാതിയിൽ പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻചിറ്റ് നൽകി. മോദി പെരുമാറ്റച്ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. കന്നി വോട്ടർമാർ പുൽവാമയിൽ രക്തസാക്ഷിത്വം വരിച്ചവർക്കും ബാലാക്കോട്ടിൽ പ്രത്യാക്രമണം നടത്തിയവർക്കും വോട്ട് ചെയ്യണമെന്നായിരുന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

ഏപ്രിൽ 9ന് മഹാരാഷ്ട്രയിലെ ലാത്തൂരിൽ ഏപ്രിൽ 9നാണ് വിവാദ പ്രസംഗം നടത്തിയത്. രാഹുൽ ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വത്തെ കുറിച്ച് വാർധയിൽ വർഗീയ പരാമർശത്തിലും തിരഞ്ഞെടുപ്പ് കമ്മീഷൻ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ന്യൂനപക്ഷ മേഖലയിലേക്ക് രാഹുൽ ഗാന്ധി ഒളിച്ചോടിയെന്നായിരുന്നു പരാമർശം.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
EC sent notice to Rahul Gandhi on anti-tribal law claim, clean chit for PM Modi on Balakot remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X