കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും തമിഴ്നാട്ടിലും വോട്ടെടുപ്പ് ഏപ്രില്‍ 6 ന്; എല്ലായിടത്തും വോട്ടെണ്ണല്‍ മെയ് 2 ന്

Google Oneindia Malayalam News

ദില്ലി: കേരളം, പശ്ചിംമ ബംഗാള്‍, തമിഴ്നാട്, അസം എന്നീ നാല് സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണ പ്രദേശമായി പുതുച്ചേരിയിലേയും തിരഞ്ഞെടുപ്പ് തിയതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കുന്നു. ഏപ്രീല്‍ ആറിന് ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കേരളം ഉള്‍പ്പടെ എല്ലാ സംസ്ഥാനങ്ങളിലും മെയ് രണ്ടിന് വോട്ടെടുപ്പ് നടക്കും. മലപ്പുറം ലോക്സഭ ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. കേരളത്തോടൊപ്പം തമിഴ്നാട്ടിലും പുതുച്ചേരിയിലും ഏപ്രില്‍ 6 ന് ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അസമില്‍ മൂന്ന് ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ട തിരഞ്ഞെടുപ്പ് മാര്‍ച്ച് 27 നാണ് നടക്കുന്നത്. രണ്ടാംഘട്ടം ഏപ്രില്‍ ഒന്നിനും മൂന്നാം ഘട്ടം ഏപ്രില്‍ ആറിനും നടക്കും. 47 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ട വിജ്ഞാപനം മാര്‍ച്ച് 2 ന് പുറത്തിറങ്ങും.

പഞ്ചിംമ ബംഗാളില്‍ എട്ട് ഘട്ടമായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ഏഴ് ഘട്ടമായിട്ടായിരുന്നു ബംഗാളില്‍ തിരഞ്ഞെടുപ്പ് നടന്നത്. 2016 ല്‍ കേരളത്തിലും തമിഴ്നാട്ടിലും ഒറ്റഘട്ടത്തില്‍ ബംഗാളില്‍ ഏഴ് ഘട്ടമായും അസമില്‍ രണ്ട് ഘട്ടമായിട്ടുമായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. കോവിഡ് സാഹചര്യത്തില്‍ ഇത്തവണ പോളിങ് ബൂത്തുകളുടെ എണ്ണം കൂട്ടും. ആകെ 18.8 കോടി വോട്ടര്‍മാരാണ് ഉള്ളത്. അഞ്ച് സംസ്ഥാനങ്ങളിലുമായി 2.7 ലക്ഷം പോളിങ് ബൂത്തുകള്‍ തയ്യാറാക്കും.

കേരളത്തില്‍ 40711 ബൂത്തുകളാണ് ഉള്ളത്. വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ വരെ നീട്ടാമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പത്രിക നല്‍കാന്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം രണ്ട് പേരെ മാത്രമെ അനുവദിക്കുകയുള്ളുവെന്നും കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് തിയ്യതി തീരുമാനിച്ചത് പരീക്ഷകളും ഉത്സവങ്ങളും കണക്കിലെടുത്താണ്. വീടുകയറിയുള്ള പ്രചാരണത്തിന് അഞ്ചുപേരെയും വാഹന റാലിക്ക് അഞ്ചു വാഹനങ്ങള്‍ മാത്രേ അനുവദിക്കുകയുള്ളു. ഓണ്‍ലൈനായും പത്രിക നല്‍കാം. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരിക്കണമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

Recommended Video

cmsvideo
#Breaking: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 6ന്

കോവിഡ് ഭീഷണിക്കിടെ നടന്ന ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പ് വന്‍ വിജയമായതില്‍ കമ്മീഷന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് നന്ദി പറഞ്ഞു. ബിഹാറില്‍ മുന്‍കാലങ്ങളിലേതിനേക്കാള്‍ പോളിങ് രേഖപ്പെടുത്തിയെന്നത് അഭിമാനകരമാണെന്നും കമ്മീഷന്‍ പറഞ്ഞു.

asamm

2016 നിയമസഭ തിരഞ്ഞെടുപ്പ് ഫലം (ബ്രാക്കറ്റില്‍ നിലവിലെ സീറ്റുകള്‍)

പശ്ചിമ ബംഗാള്‍- ആകെ സീറ്റ്-294

തൃണമൂല്‍ കോണ്‍ഗ്രസ് -211 (209)
കോണ്‍ഗ്രസ് -44 (23)
സിപിഎം-26 (19)
ബിജെപി-3 (27)
ആള്‍ ഇന്ത്യ ഫോര്‍വേഡ് ബ്ലോക്ക്-2
ആര്‍എസ്പി-3 (2)
സിപിഐ-1 (0)
ഗോര്‍ഖ ജനമുക്തി മോര്‍ച്ച -3 (2)
സ്വതന്ത്രര്‍-1
(ഒഴിവ് 10 സീറ്റ്)

അസം- ആകെ സീറ്റ്-126

ബിജെപി -60
അസം ഗണ പരിഷത്ത്-14 (13)
ബിപിഎഫ്-12 (11)
കോണ്‍ഗ്രസ്-26 (19)
എഐയുഡിഎഫ് -13 (14)
സ്വതന്ത്രര്‍-1

തമിഴ്നാട്- ആകെ -234

എഐഎഡിഎംകെ-136 (124)
ഡിഎംകെ-89(97)
കോണ്‍ഗ്രസ്-8(7)
മുസ്ലിം ലീഗ്-1
ഒഴിവ്-4

പുതുച്ചേരി, ആകെ-30

കോണ്‍ഗ്രസ്-15
എന്‍ആര്‍ കോണ്‍ഗ്രസ്-8
എഐഎഡിഎംകെ-4
ഡിഎംകെ-2
സ്വതന്ത്രന്‍-1

ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജിവെച്ചു.(നിലവില്‍ രാഷ്ട്രപതി ഭരണം)

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

കേരളം- ആകെ-140

സിപിഎം-59
സിപിഐ-19
കേണ്‍ഗ്രസ്-21
ബിജെപി-1
മുസ്ലിം ലീഗ്-18
കേരള കോണ്‍ഗ്രസ് എം-5
ജെഡിഎസ്-3
എന്‍സിപി-3
നാഷണല്‍ സെക്യുലറ്‍ കോണ്‍ഫറന്‍സ്-1
ആര്‍എസ്പി ലെനിനിസ്റ്റ്-1
കേരള കോണ്‍ഗ്രസ് ജാക്കബ്-1
കേരള കോണ്‍ഗ്രസ് ബി-1
കോണ്‍ഗ്രസ് എസ്-1
സ്വതന്ത്രന്‍-1(പിസി ജോര്‍ജ്)
ഒഴിവ്-നാല്

ജിനൽ ജോഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

English summary
EC Of India Announced Election Dates Of Kerala, west bengal, tamil nadu, assam And Puducherry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X