കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് വന്‍ തരിച്ചടി! വിദ്വേഷ പ്രസംഗം നടത്തിയവരെ ഒഴിവാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വിദ്വേഷ പ്രസംഗം നടത്തിയ BJPക്കാര്‍ക്ക് പണി കിട്ടും

ദില്ലി: രാജ്യതലസ്ഥാനത്ത് ഇക്കുറിയെങ്കിലും അധികാരത്തിലേറാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. വന്‍ പ്രചരണങ്ങളാണ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ദില്ലിയില്‍ നടക്കുന്നത്. മുഖ്യമന്ത്രിയെ ഉയര്‍ത്തികാട്ടാതെയാണ് ബിജെപിയുടെ പ്രചരണം. ഇക്കുറിയും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ബിജെപിയുടെ പ്രചരണ ആയുധം.

മോദിയെ കൂടാതെ ബിജെപിക്കായി താരപ്രചാരകര്‍ വേറേയും ഉണ്ട്. എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ താരപ്രചാരകരുടെ 'കൊലവിളികള്‍' ബിജെപിക്ക് വലിയ തലവേദനയായിരിക്കുകയാണ്.

ചെറിയ റാലികള്‍

ചെറിയ റാലികള്‍

ഏകദേശം 5000 ത്തോളം റാലികളാണ് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ഒരുക്കിയിരിക്കുന്നത്. വലിയ റാലികള്‍ക്ക് പകരം 250-300 പേര്‍ വരെ ഉള്‍ക്കൊള്ളുന്ന പരിപാടികള്‍ നടത്തി അവിടെ പ്രമുഖ നേതാക്കളെ തന്നെ ഇറക്കി പ്രചരണം നടത്തുകയാണ് ബിജെപിയുടെ ലക്ഷ്യം.

ആഭ്യന്തര സര്‍വ്വേ

ആഭ്യന്തര സര്‍വ്വേ

ബിജെപിയുടെ ആഭ്യന്തര സര്‍വ്വേ പ്രകാരം ദില്ലിയില്‍ 20-25 ശതമാനം പേര്‍ ഇപ്പോഴും തങ്ങളുടെ വോട്ടുകള്‍ ആര്‍ക്ക് ചെയ്യണമെന്ന ആലോചനയില്‍ ഉള്ളവരാണ്. ഇവരെ ലക്ഷ്യം വെച്ചാണ് ബിജെപി പ്രചരണം നയിക്കുന്നത്.

40 ഓളം താരപ്രചാരകര്‍

40 ഓളം താരപ്രചാരകര്‍

നരേന്ദ്ര മോദിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, സ്മൃതി ഇറാനി, നിതിന്‍ ഗഡ്ഗരി, രാജ്നാഥ് സിംഗ്, ഡോ ഹര്‍ഷ വര്‍ധന്‍ തുടങ്ങി 40 ഓളം താരപ്രചാരകരാണ് കോണ്‍ഗ്രസിനേയും ആംആദ്മിയേയും നേരിടാന്‍ ബിജെപിക്കായി ദില്ലിയില്‍ എത്തുന്നത്.

പ്രചരണ ആയുധം

പ്രചരണ ആയുധം

ഇക്കുറി പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന ഷെഹീന്‍ബാഗാണ് ബിജെപിയുടെ പ്രധാന പ്രചരണ ആയുധം. ഷെഹീന്‍ബാഗിനെതിരെ നടത്തുന്ന പ്രചരണങ്ങള്‍ ബിജെപിയുടെ സീറ്റ് നില ഉയര്‍ത്തുമെന്ന് പാര്‍ട്ടിയുടെ ആഭ്യന്തര സര്‍വ്വേ വ്യക്തമാക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഷെഹീന്‍ബാഗിനെ ലക്ഷ്യം വെച്ചാണ് ബിജെപി നേതാക്കളുടെ പ്രസംഗങ്ങള്‍.

കമ്മീഷന്‍ നടപടി

കമ്മീഷന്‍ നടപടി

എന്നാല്‍ ഷെഹീന്‍ബാഗിനെതിരെ ബിജെപി നേതാക്കള്‍ നടത്തുന്ന പ്രസംഗങ്ങള്‍ 'കൊലവിളി' പ്രസംഗങ്ങള്‍ ആയതോടെ ബിജെപിയോടെ താരപ്രചാരക ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ഒഴിവാക്കണമെന്ന്

ഒഴിവാക്കണമെന്ന്

കേന്ദ്രമന്ത്രി അനുരാഗ് ഠാകൂറനേയും ദില്ലി എംഎല്‍എ പര്‍വേശ് വെര്‍മയേയും താരപ്രചാരകരുടെ ലിസ്റ്റില്‍ നിന്നും ഒഴിവാക്കാനാണ് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. ഇത് സംബന്ധിച്ച നോട്ടീസ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപി നേതൃത്വത്തിന് അയച്ചു.

വിദ്വേഷ പ്രസംഗം

വിദ്വേഷ പ്രസംഗം

നിയമസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഇരുവരും വിദ്വേഷ പ്രസംഗം നടത്തിയതിനാണ് കമ്മീഷന്‍റെ നടപടി. കഴിഞ്ഞ ദിവസം പടിഞ്ഞാറല്‍ ദില്ലിയിലെ വികാസ്പുരി നിയോജക മണ്ഡലത്തിലെ ബിജെപി പ്രചരണ റാലിക്കിടെ പര്‍വേശ് വിവാദ പ്രസ്താവന നടത്തിയത്.

പള്ളികള്‍ പൊളിച്ചുമാറ്റുമെന്ന്

പള്ളികള്‍ പൊളിച്ചുമാറ്റുമെന്ന്

ഫിബ്രവരി 11 ന് നടക്കുന്ന ദില്ലി തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലേറിയാല്‍ ഒരു മണിക്കൂര്‍ കൊണ്ട് ഷഹീന്‍ബാഗ് ഒഴിപ്പിക്കുമെന്നും സര്‍ക്കാര്‍ ഭൂമിയിലെ മുഴുവന്‍ മുസ്ലീം പള്ളികളും പൊളിച്ച് മാറ്റുമെന്നും പര്‍വേശ് പറഞ്ഞിരുന്നു.

ബലാത്സംഗം ചെയ്യുമെന്ന്

ബലാത്സംഗം ചെയ്യുമെന്ന്

ഷെഹീന്‍ബാഗിലെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവര്‍ നിങ്ങളുടെ വീട്ടില്‍ എപ്പോള്‍ വേണമെങ്കിലും കയറുമെന്നും നിങ്ങളുടെ സഹോദരിമാരേയും പെണ്‍മക്കളേയും ബലാത്സംഗം ചെയ്യുമെന്നും പര്‍വേശ് പറഞ്ഞിരുന്നു.

പരാതിയുമായി ആംആദ്മി

പരാതിയുമായി ആംആദ്മി

രാജ്യത്തെ ഒറ്റുകാരെ വെടിവെയ്ക്കൂവെന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞത്.പ്രവര്‍ത്തകരെ കൊണ്ട് അനുരാഗ് മുദ്രാവാക്യം വിളിപ്പിക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ആംആ്ദമി പരാതി നല്‍കിയിരുന്നു.

English summary
EC orders BJP to remove Anurag Thakur, Parvesh Verma from star campaigners’ list
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X