ആർ കെ നഗർ തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'കസ്റ്റഡിയിൽ'!!! എല്ലാ ഉദ്യോഗസ്ഥർക്കും സ്ഥലം മാറ്റം
റവന്യൂ വിഭാഗത്തിലേയും ഇന്‍കംടാക്‌സ് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ക്കും സ്ഥലം മാറ്റം ഉണ്ട്.
ദില്ലി: തെരഞ്ഞെടുപ്പിന് മുന്നോടിയായി ചെന്നൈ ആര്‍ കെ നഗര്‍ മണ്ഡലത്തിലെ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂട്ടത്തോടെ സ്ഥലം മാറ്റി. റവന്യൂ വിഭാഗത്തിലേയും ഇന്‍കംടാക്‌സ് വകുപ്പിലെയും ഉദ്യോഗസ്ഥര്‍ക്കും സ്ഥലം മാറ്റം ഉണ്ട്.

ചെന്നൈ അസിസ്റ്റന്റ് എഞ്ചിനീയറോട് തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ ജോലിയില്‍ നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഡെപ്യൂട്ടി ഇലക്ഷന്‍ കമ്മീഷണര്‍ ഉമേഷ് സിന്‍ഹയുടെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 5 ഒബ്‌സര്‍വേഴ്‌സിനേയും നിയമിയ്ക്കുന്നുണ്ട്.
കനത്ത സുരക്ഷയാണ് വോട്ടിംഗ് കേന്ദ്രങ്ങളില്‍ ഒരുക്കു. എല്ലാ ബൂത്തുകളിലും സിസിടിവി സ്ഥാപിയ്ക്കും. തമിഴ് അറിയാവുന്ന അയല്‍ സംസ്ഥാനങ്ങളില്‍ ഉള്ള പ്രത്യേക ഡ്യൂട്ടിയ്ക്കായി നിയോഗിയ്ക്കും. സര്‍ക്കാര്‍ വാഹനങ്ങളില്‍ അല്ലാതെ ഉദ്യോഗസ്ഥര്‍ സഞ്ചരിയ്ക്കരുതെന്ന് നിര്‍ദ്ദേശം ഉണ്ട്.












Click it and Unblock the Notifications