വോട്ടിംഗ് യന്ത്രം പരിശോധിക്കാന്‍ രാഷ്ട്രീ പാര്‍ട്ടികള്‍ക്ക് ക്ഷണം; കള്ളി വെളിച്ചത്താകുമോ?
വോട്ടിംഗ് യന്ത്രം പരിശോധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്. മെയ് ആദ്യവാരം ദില്ലിയിലാണ് എത്തേണ്ടത്.
ദില്ലി: വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നതായി വ്യാപക പരാതികളാണ് ഉയരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം നല്‍കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ബുധനാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് വോട്ടിംഗ് യന്ത്രങ്ങള്‍ സംബന്ധിച്ച ആശങ്ക അറിയിച്ചിരുന്നു.

മെയ് ആദ്യവാരം ദില്ലിയിലെ തിരഞ്ഞെടുപ്പ് കമ്മിഷന് ആസ്ഥാനത്താണ് വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കാനുള്ള അവസരം. സാങ്കേതിക വിദഗ്ധര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്നും കമ്മിഷന് അറിയിച്ചു. അടുത്തിടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന പരാതി രാഷ്ട്രപതിക്ക് കൈമാറിയതായി രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷം നേതാക്കള്‍ പറഞ്ഞു.
കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ളവരാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംഘത്തിലുണ്ടായിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് നിറുത്താന്‍ കോണ്‍ഗ്രസിനായി. രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്നതിന് മുമ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനേയും വിവിധ പാര്‍ട്ടിക്കള്‍ ഇക്കാര്യം ചൂണ്ടക്കാട്ടി സമീപിച്ചിരുന്നു.
-
പിണക്കമെല്ലാം മാറി; എൽദോസ് വരുന്നു! 'പാർട്ടി അമ്മയെപ്പോലെ, ചതിക്കില്ല' -
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
'മോഹൻലാൽ ആ സിനിമയുടെ ചിത്രീകരണ വേളയിൽ അസ്വസ്ഥനായിരുന്നു, പഴി മുഴുവൻ വിദ്യ ബാലന് കിട്ടി'; ശാന്തിവിള ദിനേശ് -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും!












Click it and Unblock the Notifications