കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വോട്ടിംഗ് യന്ത്രം പരിശോധിക്കാന്‍ രാഷ്ട്രീ പാര്‍ട്ടികള്‍ക്ക് ക്ഷണം; കള്ളി വെളിച്ചത്താകുമോ?

വോട്ടിംഗ് യന്ത്രം പരിശോധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ ക്ഷണിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. മെയ് ആദ്യവാരം ദില്ലിയിലാണ് എത്തേണ്ടത്.

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടന്നതായി വ്യാപക പരാതികളാണ് ഉയരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവസരം നല്‍കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ ബുധനാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ സന്ദര്‍ശിച്ച് വോട്ടിംഗ് യന്ത്രങ്ങള്‍ സംബന്ധിച്ച ആശങ്ക അറിയിച്ചിരുന്നു.

voting machine

മെയ് ആദ്യവാരം ദില്ലിയിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആസ്ഥാനത്താണ് വോട്ടിംഗ് യന്ത്രങ്ങള്‍ പരിശോധിക്കാനുള്ള അവസരം. സാങ്കേതിക വിദഗ്ധര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താമെന്നും കമ്മിഷന്‍ അറിയിച്ചു. അടുത്തിടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടന്നുവെന്ന പരാതി രാഷ്ട്രപതിക്ക് കൈമാറിയതായി രാഷ്ട്രപതിയെ സന്ദര്‍ശിച്ച ശേഷം നേതാക്കള്‍ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അടക്കമുള്ളവരാണ് രാഷ്ട്രപതിയെ സന്ദര്‍ശിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും സംഘത്തിലുണ്ടായിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് നിറുത്താന്‍ കോണ്‍ഗ്രസിനായി. രാഷ്ട്രപതിയെ സന്ദര്‍ശിക്കുന്നതിന് മുമ്പ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനേയും വിവിധ പാര്‍ട്ടിക്കള്‍ ഇക്കാര്യം ചൂണ്ടക്കാട്ടി സമീപിച്ചിരുന്നു.

English summary
The commission is planning to throw open challenge to scientists, technologist and political parties in first week of May to prove tamper ability of EVMs.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X