Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ സഖ്യത്തിന് ' ഇന്ത്യ' എന്ന പേര് നൽകിയതിൽ ഇടപെടാൻ ആകില്ല: തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് ഇന്ത്യ എന്ന പേര് നൽകിയതിൽ ഇടപെടാൻ കഴിയില്ലെന്ന് വ്യക്തമാക്കി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യാവാങ്മൂലം. ഡൽഹി ഹൈക്കോടതിയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ സത്യാവാങ്മൂലം ഫയൽ ചെയ്തത്. 1951 ലെ ജനപ്രാതിനിത്യ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം രാഷ്ട്രീയ സഖ്യങ്ങളിൽ ഇടപെടാൻ കമ്മീഷന് അധികാരം ഇല്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

രാഷ്ട്രീയ സഖ്യങ്ങൾ നിയമപരമായ സ്ഥാപനങ്ങളല്ലെന്നും അവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് നിയമപരമായ വ്യവസ്ഥകളില്ലെന്നും ഉള്ള കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ സത്യവാങ്മൂലം. എന്നാൽ 'ഇന്ത്യ' എന്ന് പേര് നൽകാമോ എന്നതിന്റെ നിയമസാധുത സംബന്ധിച്ച് അഭിപ്രായ പ്രകടനമായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും കമ്മീഷൻ പറഞ്ഞു.

ec

2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ ഡി എ നേരിടാൻ രൂപീകരിച്ച 26 പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസിന്റെ ചുരുക്കപ്പേരാണ് ഇന്ത്യ. ഇതിനെതിരെ ​ഗിരീഷ് ഭരദ്വാജ് എന്ന പൊതുപ്രവർത്തകനാണ് കോടതിയെ സമീപിച്ചത്.

നിരപരാധികളായ പൗരന്മാരുടെ സഹതാപവും വോട്ടും ആകർഷിക്കാനും നേടാനുമുള്ള തന്ത്രപരമായ നീക്കമാണ് പല രാഷ്ട്രീയ പാർട്ടികളും ദേശീയ പതാകയെ തങ്ങളുടെ സഖ്യത്തിന്റെ ലോഗോയായി ഉപയോഗിക്കുന്നതെന്ന് അഭിഭാഷകൻ വൈഭവ് സിംഗ് മുഖേന ഹർജിക്കാരൻ ഗിരീഷ് ഉപാധ്യ പറഞ്ഞു. രാഷ്ട്രീയ വിദ്വേഷത്തിലേക്ക് നയിച്ചേക്കാം, അത് ഒടുവിൽ രാഷ്ട്രീയ അക്രമത്തിലേക്ക് നയിക്കും എന്നാണ് അദ്ദേഹം ഹർജിയിൽ പറയുന്നത്.

വിഷയത്തിൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ടിഎംസി, ആർ എൽ ഡി, ജെ ഡി യു, സമാജ്‌വാദി പാർട്ടി, ഡി എം കെ, ആം ആദ്മി പാർട്ടി, ജെഎംഎം, എൻസിപി, ശിവസേന (യുബിടി), ആർ ജെ ഡി അപ്നാ ദൾ (കാമറവാടി), പിഡിപി, ജെകെഎൻസി, സിപിഐ, സിപിഐ (എം), എംഡിഎംകെ, കൊങ്ങനാട് മക്കൾ ദേശിയ കച്ചി (കെഎംഡികെ), ‌

വിടുതലൈ ചിരുതൈകൾ കച്ചി, ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ, ഓൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, കേരള കോൺഗ്രസ് (ജോസഫ്), കേരള കോൺഗ്രസ് (മണ്ട് മണിത്തനേയ മക്കൾ പാർട്ടി (എംഎംകെ) എന്നിവയുൾപ്പെടെയുള്ള ഹരജിയിൽ പേരുള്ള പ്രതിപക്ഷ പാർട്ടികളോടും കോടതി പ്രതികരണം തേടി. കേസ് ചൊവ്വാഴ്ച ഹൈക്കോടതl പരി​ഗണിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+